ആണ്ടുനേർച്ച

ചാരുംമൂട്: വള്ളികുന്നം കടുവിനാൽ ജുമാമസ്ജിദിൽ തുടങ്ങി. 15ന് സമാപിക്കും. ജമാഅത്ത് പ്രസിഡൻറ് ഡോ. അബ്ദുസ്സലാം സുഹ്രി പതാക ഉയർത്തി. മെഡിക്കൽ ക്യാമ്പ്, മതവിജ്ഞാന സദസ്സ്, മതപ്രഭാഷണം എന്നിവ നടന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചിന് മാനവമൈത്രി സംഗമം കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്യും. പച്ചക്കറി കൃഷിയിൽ മികച്ചനേട്ടം കൊയ്ത് ആശാൻ സ്മാരക സമിതി ഹരിപ്പാട്: സാംസ്കാരിക പരിപാടിയിൽ മാത്രമൊതുങ്ങാതെ പച്ചക്കറി കൃഷിയിൽ മികച്ച വിളവെടുത്ത് പല്ലന കുമാരനാശാൻ സ്മാരക സമിതി. കൃഷിയിലും നാടി​െൻറ സാംസ്കാരികവശമുെണ്ടന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകകൂടി ഇൗ ഉദ്യമത്തിന് പിന്നിലുെണ്ടന്ന് സംഘാടകർ പറഞ്ഞു. ഒപ്പം വിഷരഹിത ഭക്ഷണം കഴിക്കാനാവുക എന്നതും ലക്ഷ്യമാണ്. തുടക്കമെന്നോണമാണ് പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞത്. കഴിഞ്ഞവർഷം ഡിസംബർ 27ന് പല്ലന ആശാൻ സ്മാരകത്തിന് സമീപം ഒരേക്കർ തരിശുഭൂമി പാട്ടത്തിനെടുത്താണ് കൃഷിക്ക് തുടക്കം. അസി. കൃഷി ഡയറക്ടർ എലിസബത്തിനായിരുന്നു മേൽനോട്ടം. ആദ്യ വിളവെടുപ്പിൽതന്നെ നല്ല വിളവ് ലഭിച്ചു. തക്കാളി, പടവലം, ചീര, പയർ, വഴുതന തുടങ്ങിയ പച്ചക്കറികൾ 300 കിലോക്കുമേലെ ലഭിച്ചെന്ന് സമിതി ചെയർമാൻ രാജീവ് ആലുങ്കൽ, ജനറൽ സെക്രട്ടറി പ്രഫ. കെ. ഖാൻ എന്നിവർ പറഞ്ഞു. പച്ചക്കറി കൃഷിസ്ഥലത്ത് വിൽക്കുകയും കൃഷി വകുപ്പി​െൻറ വിപണനകേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്യും. ജൈവവളങ്ങൾ മാത്രമാണ് കൃഷിക്ക് ഉപയോഗിച്ചത്. നാട്ടുകാരിൽനിന്ന് ലഭിച്ച നല്ല പ്രോത്സാഹനം സംഘാടകർക്ക് പ്രചോദനവുമായി. ആശാൻ സ്മൃതി മണ്ഡപത്തിന് ഒരുകി.മീറ്റർ ചുറ്റളവിൽ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഒന്ന്, രണ്ട്,16, 17 വാർഡുകൾ ഉൾക്കൊള്ളുന്ന പ്രദേശത്ത് 1500 വീടുകൾ കേന്ദ്രീകരിച്ച് ഓണാട്ടുകര വികസന ഏജൻസി, കൃഷി വകുപ്പ് എന്നിവയുമായി സഹകരിച്ച് പ്രോജക്ട് തയാറാക്കി സർവേ നടത്തിയായിരുന്നു നടപടി തുടങ്ങിയത്. മറ്റ് കൃഷിമേഖലയിലേക്കും തിരിയാനാണ് സമിതി തീരുമാനം. ചിത്രം ak1 vilaveduppu പല്ലന കുമാരനാശാൻ സ്മാരക സമിതി പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ജനറൽ സെക്രട്ടറി പ്രഫ. കെ. ഖാൻ നിർവഹിക്കുന്നു ആരോഗ്യ ഇൻഷുറൻസ് കാർഡ് വിതരണം ഹരിപ്പാട്: ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് കാർഡ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തൊഴിലുടമകൾ, കോൺട്രാക്ടർമാർ, ഇതര തൊഴിലാളികളെ താമസിപ്പിച്ച കെട്ടിടത്തി​െൻറ ഉടമകൾ എന്നിവർ ഈ മാസം 15ന് മുമ്പ് ഹരിപ്പാട് അസി. ലേബർ ഒാഫിസുമായി ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.