ചെങ്ങന്നൂരിൽ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിലയിരുത്തൽ ^ചെന്നിത്തല

ചെങ്ങന്നൂരിൽ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിലയിരുത്തൽ -ചെന്നിത്തല ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിലയിരുത്തലാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാന്‍ യു.ഡി.എഫ് ജില്ല- നിയോജക മണ്ഡലം നേതാക്കളുെടയും ജനപ്രതിനിധികളുെടയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച് മുന്നോട്ടുപോവുകയാണ്. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയശേഷം നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പിലും വിജയം നേടിയ യു.ഡി.എഫ് ചെങ്ങന്നൂരിലും വിജയം ആവര്‍ത്തിക്കും. കേന്ദ്രത്തിെലയും സംസ്ഥാനത്തിെലയും ദുര്‍ഭരണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ചെങ്ങന്നൂരുകാര്‍ക്ക് ലഭിച്ച അവസരം പ്രയോജനപ്പെടുത്തും എന്ന കാര്യത്തില്‍ സംശയമില്ല. ആർ.എസ്.എസി​െൻറയും സംഘ്പരിവാറി​െൻറയും അജണ്ട നടപ്പാക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ എം. മുരളി അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ എം.എൽ.എമാരായ ജോസഫ് വാഴക്കന്‍, കെ.കെ. ഷാജു, യു.ഡി.എഫ് ജില്ല കണ്‍വീനര്‍ ബി. രാജശേഖരന്‍, ഡി.സി.സി പ്രസിഡൻറ് എം. ലിജു, എ.എ. ഷുക്കൂര്‍, കെ.എന്‍. വിശ്വനാഥന്‍, എ.എം. നസീര്‍, കെ. സണ്ണിക്കുട്ടി, ജോര്‍ജ് ജോസഫ്, എ. നിസാര്‍, കളത്തില്‍ വിജയന്‍, പ്രസന്നകുമാര്‍, ബാബു വലിയവീടന്‍, കോശി തുണ്ടുപറമ്പില്‍, സി.ആര്‍. ജയപ്രകാശ്, ജോണ്‍സണ്‍ എബ്രഹാം, നളന്ദ ഗോപാലകൃഷ്ണന്‍ നായര്‍, എബി കുര്യാക്കോസ്, സുനില്‍ പി. ഉമ്മന്‍, പി.വി. ജോണ്‍, ജോർജ് തോമസ്, എച്ച്. ബഷീര്‍കുട്ടി, സ്ഥാനാർഥി ഡി. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.