തൃക്കയിൽ ക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് മോഷണം

ചെങ്ങന്നൂർ: മഴുക്കീർ പ്രാവിൻകൂട് തൃക്കയിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ കാണിക്കവഞ്ചി തകർത്ത് മോഷണം. മഹാവിഷ്ണുനടയിെലയും ഗണപതി നടയിെലയും റോഡരികിലെ കാണിക്കവഞ്ചിയുടെ താഴുകൾ തകർത്താണ് കഴിഞ്ഞ രാത്രി മോഷണം നടത്തിയത്. പൂജാരി ചൊവ്വാഴ്ച പുലർച്ച 5.30 ഓടെ ക്ഷേത്രത്തിലെത്തിയ സമയത്താണ് മോഷണം നടന്നത് ശ്രദ്ധയിൽപെട്ടത്. ഉടൻ അധികൃതരെ അറിയിച്ചു. റോഡിെല കാണിക്കവഞ്ചിയുടെ മൂന്നുതാഴും തകർത്തിരുന്നു. പതിനായിരം രൂപയോളം നഷ്ടപ്പെട്ടതായി എൻ.എസ്.എസ് കരയോഗം സെക്രട്ടറി മുരളീധരൻ പിള്ള പറഞ്ഞു. ചെങ്ങന്നൂർ െപാലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നടപ്പാത ഉദ്ഘാടനം മാന്നാര്‍: 2017-18 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ നിർമിച്ച കോവുംപുറത്ത് കോളനി റോഡും നമ്പോക്കാവ് നടപ്പാതയും പഞ്ചായത്ത് പ്രസിഡൻറ് പ്രമോദ് കണ്ണാടിശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡൻറ് ഷൈന നവാസ് അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗങ്ങളായ പ്രകാശ് മൂലയില്‍, കലാധരന്‍ കൈലാസം, ഉഷ ഗോപാലകൃഷ്ണന്‍, എ.ഡി.എസ്-സി.ഡി.എസ് പ്രതിനിധികള്‍, ഷാജി കോവുമ്പുറം, പി.ബി. സലാം, ഹുസൈന്‍, മജീദ്, നവാസ് നമ്പോക്കാവില്‍, നൗഷാദ് എന്നിവർ സംസാരിച്ചു. ചിത്രം photo ak8 colony road ak9 SD COLLEGE HEALTH CLUB ആലപ്പുഴ എസ്.ഡി കോളജ് ഹെൽത്ത് ക്ലബ് നടത്തിയ ആരോഗ്യ ബോധവത്കരണ ക്ലാസും സൗജന്യ മെഡിക്കൽ ക്യാമ്പും കലക്ടർ ടി.വി. അനുപമ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.