ആലപ്പുഴ: ദേശീയ ശ്രദ്ധയാകർഷിക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിെൻറ പ്രചാരണം കൊഴുപ്പിക്കാൻ മുന്നണികൾ ഒരുക്കം തുടങ്ങി. താരപ്രഭയുള്ള നേതാക്കളെ പെങ്കടുപ്പിച്ച് യോഗങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ വോട്ടർമാരെ കൈയിലെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും എ.െഎ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധിയും മണ്ഡലത്തിലെത്തുമെന്ന് നേരേത്തതന്നെ പ്രചാരണമുണ്ടായിരുന്നു. കേരളത്തിൽ പ്രത്യേക താൽപര്യമുള്ള ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷൻ അമിത് ഷാ ചെങ്ങന്നൂരിൽ എത്തുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. ഇതിനുപുറമെ, ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവിനെ കൊണ്ടുവരാനുള്ള നീക്കവും സജീവമാണ്. നേരേത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെ കൊണ്ടുവരാനാണ് ആലോചിച്ചിരുന്നത്. എല്ലാ ബി.െജ.പി മുഖ്യമന്ത്രിമാരെയും എത്തിക്കണമെന്നതാണ് കേന്ദ്രനേതൃത്വത്തിെൻറ താൽപര്യം. 48കാരനായ ബിപ്ലവ് കുമാറിനെ അവതരിപ്പിക്കുകവഴി യുവജനങ്ങളിൽ ചലനമുണ്ടാക്കാൻ കഴിയുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് വേളകളിൽ പതിവായി കേരളത്തിൽ വരാറുള്ള മുൻ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ ഇക്കുറി എത്താനിടയില്ല. സംഘ്പരിവാറിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ദേശീയതലത്തിൽ ശ്രദ്ധേയരായ കനയ്യകുമാർ, ജിഗ്നേഷ് മേവാനി തുടങ്ങിയവരെ ചെങ്ങന്നൂരിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യക്തിപരമായി അടുപ്പമുള്ള നടൻ കമൽഹാസനെ ഒരു ദിവസമെങ്കിലും മണ്ഡലത്തിൽ കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്. കമൽഹാസന് പുറമെ ഫാഷിസത്തിനെതിരെ പരസ്യ നിലപാടെടുക്കുന്ന തെന്നിന്ത്യൻ താരം പ്രകാശ് രാജിെനയും പ്രശസ്ത കർണാടക സംഗീതഞ്ജൻ ടി.എം. കൃഷ്ണെയയും പൊതുസമ്മേളനത്തിലോ സെമിനാറുകളിലോ പെങ്കടുപ്പിക്കാനാവുമെന്നാണ് പാർട്ടി കരുതുന്നത്. വി.ആർ. രാജമോഹൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.