ബി.ഡി.ജെ.എസ് എൻ.ഡി.എ വിടുമെന്നത്​ അഭ്യൂഹം മാ​ത്രം ^കുമ്മനം

ബി.ഡി.ജെ.എസ് എൻ.ഡി.എ വിടുമെന്നത് അഭ്യൂഹം മാത്രം -കുമ്മനം ചെങ്ങന്നൂർ: ബി.ഡി.ജെ.എസ് എൻ.ഡി.എ വിട്ടുപോകുമെന്നത് അഭ്യൂഹം മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. അവരുമായുള്ള പ്രശ്‌നങ്ങൾ ചർച്ചയിലൂടെ രമ്യമായി പരിഹരിക്കുമെന്നും അദ്ദേഹം വാർത്തലേഖകരോട് പറഞ്ഞു. ഇന്നത്തെ സാഹചര്യത്തിൽ കേരള രാഷ്ട്രീയത്തിൽ എൻ.ഡി.എ അനിവാര്യമാണ്. സംസ്ഥാനത്ത് എൻ.ഡി.എയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കാണ് ബി.ഡി.ജെ.എസ് വഹിച്ചിട്ടുള്ളത്. ബി.ഡി.ജെ.എസിന് കേന്ദ്രപദവികൾ കിട്ടുന്നതിൽ ബി.ജെ.പി കേരളഘടകത്തിന് വിയോജിപ്പ് ഇല്ല. ഇതിന് പരമാവധി ശ്രമിക്കുന്നുമുണ്ട്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. ചെങ്ങന്നൂരിലെ എൻ.ഡി.എ സ്ഥാനാർഥിയെ രണ്ടോ മൂന്നോ ദിവസത്തിനകം കേന്ദ്രനേതൃത്വം പ്രഖ്യാപിക്കുമെന്നും കുമ്മനം അറിയിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പ്രചാരണത്തിന് തെരഞ്ഞെടുത്തവർക്കുള്ള ശിൽപശാലയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, ജില്ല ജനറൽ സെക്രട്ടറി എം.വി. ഗോപകുമാർ, ജില്ല ട്രഷറർ കെ.ജി. കർത്ത, നിയോജക മണ്ഡലം അധ്യക്ഷൻ സജു ഇടക്കല്ലിൽ, ജനറൽ സെക്രട്ടറിമാരായ സജു കുരുവിള, സതീഷ് ചെറുവല്ലൂർ, ജില്ല സെക്രട്ടറി ശ്യാമള കൃഷ്ണകുമാർ, സംസ്ഥാന സമിതിയംഗം ജി. ജയദേവ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.