നീർക്കുന്നം: ഒാഖി ദുരന്തത്തിെൻറ നടുക്കുന്ന ഒാർമകളുമായി കഴിയുന്ന മത്സ്യമേഖലക്ക് ന്യൂനമർദഭീഷണി മറ്റൊരാഘാതമായി. തുച്ഛവരുമാനം കൊണ്ട് കഴിയുന്ന തൊഴിലാളി കുടുംബങ്ങൾക്ക് ന്യൂനമർദം പട്ടിണിദിനങ്ങളാണ് നൽകുന്നത്. കന്യാകുമാരിക്കും ശ്രീലങ്കക്കുമിടയിൽ രൂപപ്പെട്ട ന്യൂനമർദഭീഷണിയിൽ തോട്ടപ്പള്ളി മുതൽ വാടക്കൽ വരെയുള്ള തീരദേശം സ്തംഭിച്ച അവസ്ഥയിലാണ്. വ്യാഴാഴ്ച വരെ പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും കടലിലിറക്കരുതെന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശം പാലിച്ചതോടെയാണ് മത്സ്യമേഖല പൂർണമായും സ്തംഭിച്ചത്. ന്യൂനമർദം ശക്തിപ്പെട്ടാൽ മണിക്കൂറിൽ 60 കി.മീ വേഗത്തിൽ കാറ്റടിക്കാനും മൂന്നു മീറ്ററിലേറെ ഉയരത്തിൽ തിരകൾ ശക്തിപ്പെടാനുമാണ് സാധ്യത. ദുരന്തനിവാരണ സേനക്കൊപ്പം മുഖ്യമന്ത്രിയും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയതിനാലാണ് മത്സ്യബന്ധന വള്ളങ്ങളൊന്നുംതന്നെ രണ്ടുദിവസമായി കടലിൽ പോകാത്തത്. കേരളതീരത്തു നിന്നുള്ളവർ പതിവായി മത്സ്യബന്ധനം നടത്തുന്നതും ഈ മേഖലയിലാണ്. ബോട്ടുകൾക്കൊപ്പം നൂറിനുമേൽ തൊഴിലാളികൾ പണിയെടുക്കുന്ന ലൈലാൻറ് വള്ളങ്ങളും തീരത്തുനിന്ന് കിലോമീറ്ററുകൾ പടിഞ്ഞാറ് പുറംകടലിലാണ് മത്സ്യബന്ധനം നടത്തുന്നത്. ഓഖി നാശം വിതച്ച് കടന്നുപോയതും പുറംകടലിലൂടെയായിരുന്നു. ഇതിെൻറ ഭീതി ഇപ്പോഴും മത്സ്യത്തൊഴിലാളികളിൽ നിന്ന് വിട്ടുമാറിയിട്ടില്ല. ഗതികേടുമൂലം ചില പൊന്തുവള്ളങ്ങൾ കടലിലിറക്കിയ തൊഴിച്ചാൽ തീരത്ത് കാര്യമായ തൊഴിൽചലനമില്ല. പുന്നപ്ര ചള്ളിയിൽ ഭാഗത്ത് തിരയുടെ ശക്തി കൂടി. ചൊവ്വാഴ്ച രാവിലെ മുതലാണ് പെെട്ടന്ന് കടൽ പ്രക്ഷുബ്ധമായത്. ഇത് കണക്കിലെടുക്കാതെ ഒന്നു രണ്ടു വള്ളങ്ങൾ കടലിലിറക്കാൻ ശ്രമിച്ചെങ്കിലും തിരയുടെ ശക്തി മൂലം കരക്കടുക്കുകയായിരുന്നു. കാറ്റ് ശക്തമാകുമെന്ന ഭീതിയിൽ കടലിൽ പോയ വള്ളങ്ങളും വൈകീട്ടോടെ കരക്കണഞ്ഞു. മത്സ്യവിപണനം നടത്തിവന്നിരുന്ന ഫിഷ്ലാൻഡിങ് സെൻററുകളും കാലാവസ്ഥ ഭീഷണിമൂലം അടച്ചിരിക്കുകയാണ്. പുന്നപ്രയിലെ വിപണനകേന്ദ്രം ആളൊഴിഞ്ഞ അവസ്ഥയിലാണ്. അപ്പപ്പോൾ വിവരം നൽകാനും അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിടാനും കൺട്രോൾ റൂം തുറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.