കല, ചവിട്ടുനാടക കോസ്​റ്റൂം നിർമാണകേന്ദ്രം സ്ഥാപിക്കും -എം.എൽ.എ

പൂച്ചാക്കൽ: സംസ്ഥാനത്തെ ആദ്യ തീരദേശ കല, ചവിട്ടുനാടക കോസ്റ്റൂം നിർമാണകേന്ദ്രം പള്ളിത്തോട് സ്ഥാപിക്കുമെന്ന് എ.എം. ആരിഫ് എം.എൽ.എ പറഞ്ഞു. തൈക്കാട്ടുശേരി പൗരാവലിയുടെ ആഭിമുഖ്യത്തിൽ തൈക്കാട്ടുശേരി സ​െൻറ് ജോൺ ദ ബാപ്റ്റിസം പള്ളി അങ്കണത്തിൽ നടന്ന കേരള സംസ്ഥാന സാഹിത്യ അക്കാദമി അവാർഡിന് അർഹനായ ഡോ.വി.പി. ജോസഫ് വലിയ വീട്ടിലിനെ ആദരിക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡൻറ് ശാന്തമ്മ പ്രകാശ് അധ്യക്ഷത വഹിച്ചു. മുൻ ഡി.ജി.പി െഹാർമീസ് തരകൻ മുഖ്യാതിഥിയായിരുന്നു. മുൻ ജില്ല ജഡ്ജി അബ്ദുൽ സത്താർ ഉപഹാര സമർപ്പണം നടത്തി. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഫാ. വി.പി. അച്ചൻ, കെ.ജി. സണ്ണി, തൈക്കാട്ടുശേരി സ​െൻറ് ആൻറണീസ് ഇടവക വികാരി ഫാ. ജോസഫ് പാറപ്പുറം, കെ.വി. മാമച്ചൻ, ഗംഗാദേവി, തങ്കച്ചൻ പനയ്ക്കൽ, ജോസ് പി. ആൻറണി എന്നിവർ സംസാരിച്ചു. ഇ.ജെ. ചെറിയാൻ ഇരവിമംഗലം സ്വാഗതവും കുഞ്ഞുമോൻ പറമ്പത്തറ നന്ദിയും പറഞ്ഞു. ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ ഇന്നുമുതൽ ചേർത്തല: നഗരസഭയിലെ 35 വാർഡിലെയും നിലവിൽ ആരോഗ്യ ഇൻഷുറൻസ് കാർഡുള്ളവരുടെയും സെപ്റ്റംബറിലും ഒക്ടോബറിലും അക്ഷയകേന്ദ്രങ്ങളിൽ പുതുതായി കാർഡ് വാങ്ങാൻ‍ രജിസ്റ്റർ ചെയ്തവരുടെയും കാർഡ് പുതുക്കൽ നടപടി ബുധനാഴ്ച തുടങ്ങും. 11 കേന്ദ്രങ്ങളിലായാണ് ക്യാമ്പ് നടക്കുക. 14ന് നെടുമ്പ്രക്കാട് പാരിഷ് ഹാൾ, 16ന് അംബേദ്കർ പഠനകേന്ദ്രം, 17ന് ചേർത്തല ഗവ.ഗേൾസ് എച്ച്.എസ്, 18ന് നെടുമ്പ്രക്കാട് യു.പി.എസ്, 19ന് വേളോർവട്ടം ക്ഷേത്രം ഓഡിറ്റോറിയം, 20ന് ചേർത്തല എസ്.എൻ.എം ബോയ്സ് ഓഡിറ്റോറിയം, 21ന് തോട്ടത്തിൽക്കവല എസ്.എൻ.ഡി.പി ഹാൾ, 22ന് കിഴക്കേനാൽപത് എൻ.എസ്.എസ് കരയോഗം, 23ന് വല്ലയിൽ ക്ഷേത്രം ഓഡിറ്റോറിയം, 24ന് മുട്ടം ഹോളിഫാമിലി എൽ.പി.ജി.എസ്, 26ന് കുറ്റിക്കാട്ട് എസ്.എൻ.ഡി.പി ഹാൾ, 27ന് കരുവായിൽ കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.