കതിരൂർ മനോജ് വധം: യു.എ.പി.എ ചുമത്തിയതിനെതിരായ ഹരജി 13ന്​ പരിഗണിക്കും

കൊച്ചി: കതിരൂർ മനോജ് വധക്കേസി​െൻറ അനുബന്ധ കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.എം. കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജനടക്കമുള്ള പ്രതികൾ നൽകിയ ഹരജി ഹൈകോടതി ഇൗമാസം 13ന് പരിഗണിക്കും. സംസ്ഥാന സർക്കാറി​െൻറ അനുമതിയില്ലാതെയാണ് യു.എ.പി.എ ചുമത്തിയതെന്നാണ് ഹരജിക്കാരുടെ വാദം. സംസ്ഥാന സർക്കാറി​െൻറ അധികാരപരിധിയിലുള്ള കേസിൽ യു.എ.പി.എ ചുമത്തണമെങ്കിൽ സർക്കാറി​െൻറ അനുമതി വേണമെന്ന ചട്ടം ലംഘിച്ചതായും ഹരജിയിൽ ചൂണ്ടിക്കാട്ടി. യു.എ.പി.എ പ്രകാരമുള്ള കുറ്റം ചുമത്തുന്നതിന് അനുമതി നൽകാൻ നിയമ സെക്രട്ടറി ചെയർമാനായി 2009ൽ സമിതിക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ടെന്നും ഈ കേസിൽ ഈ സമിതിയോട് സി.ബി.ഐ അനുമതി തേടിയിട്ടില്ലെന്നും വ്യക്തമാക്കി നേരത്തേ സർക്കാറും സത്യവാങ്മൂലം നൽകിയിട്ടുണ്ട്. എന്നാൽ, കേന്ദ്രത്തി​െൻറ അനുമതി വാങ്ങിയാണ് യു.എ.പി.എ ചുമത്തിയതെന്നും സംസ്ഥാന സർക്കാറി​െൻറ മുൻകൂർ അനുമതി വേണ്ടതില്ലെന്നുമാണ് സി.ബി.ഐയുടെ വാദം. നിലവിൽ സംസ്ഥാന സർക്കാറി​െൻറ അനുമതി ലഭിച്ചിട്ടുണ്ടെന്നും സി.ബി.െഎ ചൂണ്ടിക്കാട്ടുന്നു. ആർ.എസ്.എസ് നേതാവായിരുന്ന മനോജിനെ 2014 സെപ്റ്റംബർ ഒന്നിന് സി.പി.എം പ്രവർത്തകർ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2014 ഒക്ടോബർ 28ന് സി.ബി.ഐ ഏറ്റെടുത്ത കേസിൽ 2015 മാർച്ച് ആറിന് കുറ്റപത്രം നൽകി. സംഭവത്തി​െൻറ ഗൂഢാലോചനക്കേസിൽ പി. ജയരാജൻ ഉൾപ്പെടെ ആറുപേരെ പ്രതിയാക്കി ആഗസ്റ്റ് 29നാണ് അനുബന്ധ കുറ്റപത്രം നൽകിയത്. ഇവ രണ്ടിലും പ്രതികൾക്കെതിരെ യു.എ.പി.എ പ്രകാരമുള്ള കുറ്റം സി.ബി.ഐ ചുമത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.