'ദയ'യുടെ അമ്പിളിച്ചന്തം

മൂവാറ്റുപുഴ: വാഹനം ഇടിച്ച് രണ്ട് കണ്ണും നഷ്ടപ്പെട്ട ബ്രാവോ നായ്ക്ക് വീടൊരുക്കിയ സന്തോഷത്തിലാണ് അമ്പിളി. എന്തുകൊണ്ട് ദയാവധത്തെക്കുറിച്ച് ആലോചിച്ചില്ല എന്ന് ചോദിച്ചവരോട്, 'പ്രാണിയുടെ രൂപമല്ല പ്രാണ​െൻറ വില നിശ്ചയിക്കുന്നത്' എന്നായിരുന്നു കേരളത്തിലെ ആദ്യത്തേതെന്ന് അവകാശപ്പെടാവുന്ന മൃഗസംരക്ഷണ സംഘടനയായ 'ദയ'യുടെ സ്ഥാപകാംഗം അമ്പിളി പുരക്കലി​െൻറ മറുപടി. ഇൗ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നത് ഇവരുടെ ജീവിതമാണ്. മൂവാറ്റുപുഴയിലെ പത്ത് സ​െൻറിലെ വാടകവീടി​െൻറ ഒരു ഭാഗം ഇവർ നായ്ക്കൾക്ക് നീക്കിവെച്ചിരിക്കുന്നു. കൈകാലുകൾ ഒടിഞ്ഞും അനാഥരായും പൊള്ളലേറ്റും എത്തുന്ന നായ്ക്കൾക്ക് രക്ഷകയും ശുശ്രൂഷകയുമാണ് അമ്പിളി. 2001ല്‍ ആരംഭിച്ച 'ദയ' അതി​െൻറ കൗമാര കരുത്തിലും മൃഗസംരക്ഷണ പ്രവര്‍ത്തനം തുടരുന്നു. അറിവുെവച്ച നാള്‍ മുതല്‍ മിണ്ടാപ്രാണികള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിൽ വ്യാപൃതയാണ്. സംഘടന രൂപവത്കരിച്ചതോടെ സമരവും സഹനവുമായി പ്രവർത്തനം കൂടുതൽ സജീവമാക്കി. അമ്പിളിയുടെ നേതൃത്വത്തിലെ സംഘടന ഇതിനകം 1059 നായ്ക്കളെ വന്ധീകരിച്ചു. ഒേട്ടറെ തെരുവുനായ്ക്കൾക്ക് വീടൊരുക്കുകയും രണ്ടായിരത്തിലധികം നായ്ക്കുട്ടികൾക്ക് പുതുജീവതം ഉറപ്പാക്കുകയും ചെയ്തു. 'അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ'യിൽനിന്ന് പാരാവെറ്ററിനറിയിലും അനിമല്‍ ഹാൻഡ്്ലിങ്ങിലും പരിശീലനം നേടിയ അമ്പിളിക്ക് ഏത് അവസ്ഥയിലുള്ള മൃഗങ്ങളെയും കൈകാര്യം ചെയ്യാനറിയാം. 'ദീദി അമ്മ' എന്നാണ് കൂട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്നത്. പ്രകൃതിസംരക്ഷണത്തിന് നല്‍കുന്ന പ്രാധാന്യം മൃഗസംരക്ഷണത്തിനും വേണമെന്ന പക്ഷക്കാരിയാണ് അമ്പിളി. എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കണമെന്ന ഉപദേശമാണിവർക്ക് നൽകാനുള്ളത്. കൂത്താട്ടുകുളം കാക്കൂരിലെ കാളവണ്ടിയോട്ട മത്സരത്തിൽ കാളകളോടുള്ള ക്രൂരതക്കെതിരെ പ്രതികരിച്ച അമ്പിളിക്ക് മര്‍ദനമേറ്റു. ഇതുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിനിെടയും നായ്ക്കളോടും ആനകളോടുമുള്ള പീഡനങ്ങള്‍ക്കെതിരെയും അമ്പിളി ശബ്ദമുയർത്തി. ഉപേക്ഷിക്കപ്പെട്ട 25ഓളം നായ്ക്കളുടെയും അപകടത്തില്‍പ്പെടുന്ന മിണ്ടാപ്രാണികള്‍ക്ക് സഹായം തേടി എത്തുന്ന ഫോൺ വിളികളുടെയും തിരക്കിനിെടയും ഇനിയും ചെയ്യാൻ ഏറെയുണ്ടെന്ന തിരിച്ചറിവിലാണ് അമ്പിളിയും സംഘവും. 'ദയ'ക്കായി ഒരു െറസ്‌ക്യൂ വാന്‍, പരിക്കേറ്റ മൃഗങ്ങള്‍ക്ക് താല്‍ക്കാലിക അഭയകേന്ദ്രം, സ്‌കൂൾ കുട്ടികള്‍ക്ക് മൃഗസംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം, മൃഗസൗഹൃദ-മൃഗ ജനനനിയന്ത്രണ (എ.ബി.സി) പദ്ധതി എന്നിവയും 'ദയ'യുടെ ലക്ഷ്യങ്ങളാണ്. ആകാശവാണിയിലെ പ്രോഗ്രാം വിഭാഗം കരാര്‍ ജീവനക്കാരിയുമാണ് അമ്പിളി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.