തിരുവാതിര തിരനോക്കിയ ജീവിതം

കൊച്ചി: മാലതി ജി. മേനോന് പ്രായം 83. വിശ്രമിക്കേണ്ട പ്രായത്തിൽ കലയെ ജീവിതത്തോട് ചേർത്തുനിർത്തി മാലതി വെട്ടിപ്പിടിച്ചത് മൂന്ന് ലോക റെക്കോഡുകൾ. യുവതാരങ്ങളോടൊപ്പം വേഷമിട്ട് സിനിമയിലും സാന്നിധ്യമറിയിച്ച മാലതി ടീച്ചറുടെ ജീവിതം വാർധക്യത്തിന് അടിയറവെക്കാത്ത ഇച്ഛാശക്തിയുടെയും ആത്മസമർപ്പണത്തി​െൻറയും നേർചിത്രമാണ്. 1993ല്‍ പനമ്പിള്ളി നഗര്‍ ഗവ.ഹൈസ്കൂളില്‍നിന്ന് അധ്യാപികയായി വിരമിച്ച മാലതി പിന്നീടുള്ള ജീവിതം മാറ്റിവെച്ചത് തിരുവാതിര പരിശീലിപ്പിക്കാൻ. ഇന്ന് തിരുവാതിരയിൽ മാത്രം ആയിരക്കണക്കിന് ശിഷ്യർ. തിരുവാതിരക്ക് ആര് വിളിച്ചാലും മാലതി ഓടിയെത്തും. ഏറ്റവും കൂടുതല്‍പേരെ പങ്കെടുപ്പിച്ച് തിരുവാതിര അവതരിപ്പിച്ചതിനാണ് മൂന്ന് ലോക റെക്കോഡുകൾ സ്വന്തം പേരിൽ എഴുതിച്ചേർത്തത്. കുമ്പളം എന്ന നാട്ടിന്‍പുറത്താണ് ജനനം. ചെറുപ്പം മുതൽ അമ്മയുടെ ശിക്ഷണത്തില്‍ തിരുവാതിര കളിക്കുമായിരുന്നു. എട്ടാംക്ലാസിൽ പഠിക്കുേമ്പാഴാണ് അരങ്ങേറ്റം. തിരുവാതിര കണ്ട് ഇഷ്ടം തോന്നിയ ഗോവിന്ദന്‍കുട്ടി മേനോന്‍ മാലതിയെ ജീവിതത്തിലേക്ക് കൈപിടിച്ചു. 65 വര്‍ഷം മുമ്പായിരുന്നു വിവാഹം. 1956ല്‍ എറണാകുളം ബോള്‍ഗാട്ടി പാലസില്‍ ജവഹര്‍ലാല്‍ നെഹ്റുവിന് മുന്നില്‍ തിരുവാതിര അവതരിപ്പിക്കാൻ ഭാഗ്യമുണ്ടായി. സ്ത്രീകളും കുട്ടികളുമടക്കം 3026 പേരെ പങ്കെടുപ്പിച്ച തിരുവാതിരയാണ് ആദ്യം ലിംക ലോക റെക്കോഡിൽ ഇടം പിടിച്ചത്. അടുത്ത തവണ റെക്കോഡിലേക്ക് ചുവടുവെച്ചത് 6582 പേർ. ഒടുവിൽ കിഴക്കമ്പലത്ത് 8000 പേരെ അണിനിരത്തിയ തിരുവാതിരക്കും െറേക്കാഡ് തിളക്കം. പിന്നല്‍ തിരുവാതിര എന്ന കലാരൂപത്തി​െൻറ ഉപജ്ഞാതാവുകൂടിയാണ് മാലതി. വേദിക്ക് മുകളില്‍നിന്ന് കയര്‍ തൂക്കിയിട്ട് ഓരോരുത്തരും ഓരോ കയര്‍ പിടിച്ച് അവതരിപ്പിക്കുന്നതാണ് പിന്നല്‍ തിരുവാതിര. കളി പകുതിയാകുമ്പോഴേക്കും കയറുകള്‍ ഭംഗിയായി പിരിഞ്ഞിട്ടുണ്ടാകും. കേരള സംഗീത അക്കാദമി ഗുരുപൂജ പുരസ്കാരം, കേരള നാടന്‍ കല അക്കാദമി ഫെലോഷിപ് ഇങ്ങനെ നിരവധി അംഗീകാരങ്ങൾ മാലതിയെ തേടിയെത്തി. ഏറ്റവുമൊടുവില്‍ സംസ്ഥാന സര്‍ക്കാറി​െൻറ വനിതരത്ന പുരസ്കാരവും. മഹേഷി​െൻറ പ്രതികാരം, ഒപ്പം, ജോമോ​െൻറ സുവിശേഷങ്ങള്‍, മായാനദി തുടങ്ങിയ സിനിമകളില്‍ മാലതി വേഷമിട്ടു. പരസ്യങ്ങളിലും സ്ഥിരം സാന്നിധ്യം. ഇന്ത്യയുടെ പല ഭാഗങ്ങളിലും തിരുവാതിര അവതരിപ്പിച്ചു. എറണാകുളത്ത് പാര്‍വണേന്ദു സ്കൂള്‍ ഓഫ് തിരുവാതിര എന്ന സ്ഥാപനവും നടത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.