മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ ധർണ

മൂവാറ്റുപുഴ: ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കുക, പുതുതായി രൂപവത്കരിച്ച നഗരസഭകളിൽ തസ്തിക അനുവദിക്കുക, കണ്ടിജൻറ് വിഭാഗത്തോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ ഏരിയ കമ്മിറ്റി ധർണ നടത്തി. സി.ഐ.ടി.യു ജില്ല ട്രഷറർ പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് സി.കെ. സോമൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. സുഭാഷ് സ്വാഗതം പറഞ്ഞു. സി.പി.എം ഏരിയ സെക്രട്ടറി എം.ആർ. പ്രഭാകരൻ, സംസ്ഥാന സമതി അംഗം വി.ടി. ശശി, വനിത കമ്മിറ്റി അംഗം എ.സി. മിനി, വി.കെ. അജിത് പ്രസാദ് എന്നിവർ സംസാരിച്ചു. ചിത്രം: em mvpa citu വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ ധർണ സി.ഐ.ടി.യു ജില്ല ട്രഷറർ പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.