വൃക്ക മാറ്റിവെക്കൽ, ഹൃദ്രോഗ ശസ്​ത്രക്രിയയിൽ മെഡിക്കൽ കോളജ്​ ആ​ശുപത്രി മാതൃകയാകുന്നു

അമ്പലപ്പുഴ: വൃക്കരോഗവും ഹൃദ്രോഗവും സാധാരണക്കാരുടെ പേടിസ്വപ്നമായി മാറിയിരിക്കെ നൂതന ചികിത്സ ഒരുക്കി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി ശ്രദ്ധേയമാകുന്നു. ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളജ് വണ്ടാനത്തേക്ക് മാറ്റിയശേഷം നടന്ന ഏഴ് വൃക്ക ശസ്ത്രക്രിയയും പൂർണവിജയമായിരുന്നു. വൃക്ക ദാനംനൽകിയവരും വൃക്ക സ്വീകരിച്ചവരെയും വ്യാഴാഴ്ച രാവിലെ 11.30ന് ജെ ബ്ലോക്ക് കെട്ടിടത്തിലെ കോൺഫറൻസ് ഹാളിൽ ആദരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. വി. രാംലാൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നെഫ്രോളജി, യൂറോളജി, അനസ്തേഷ്യ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് അനുമോദനം. ഹൃദ്രോഗ ചികിത്സയിൽ അപൂർവ ശസ്ത്രക്രിയ നടത്തിയ ഡോ. ശിവപ്രസാദിനെയും അനുമോദിക്കും. ഇതുവരെ വൃക്ക ശസ്ത്രക്രിയക്ക് വിധേയരായ അനിൽകുമാർ, ഗോപകുമാർ, ഗോപേഷ്, അനീഷ്, ശിവശങ്കരപ്പിള്ള, കിരൺ, സജിന എന്നിവരും വൃക്ക നൽകിയ മായമോൾ, ഗോപി, നിഷ, ഭാൽജി, ഉദയമ്മ, സുജാത, സാജിത എന്നിവരുമാണ് ആദരിക്കപ്പെടുന്നവർ. ശസ്ത്രക്രിയ നടത്തിയവരിൽ ആറുപേർ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോയി. ഒരാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവുമൂലം കൂടുതൽ ശസ്ത്രക്രിയ നടത്താൻ കഴിയുന്നില്ലെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. സ്വകാര്യ മെഡിക്കൽ കോളജിലും ആശുപത്രികളിലും ഇത്തരം ശസ്ത്രക്രിയകൾക്ക് അഞ്ചുമുതൽ 10 ലക്ഷം രൂപവരെ ആകുമ്പോൾ മെഡിക്കൽ കോളജിൽ ഒന്ന് മുതൽ രണ്ടുലക്ഷം വരെയാണ് െചലവ്. എന്നാൽ, ഇത് കാരുണ്യപോലെയുള്ള പദ്ധതികളിൾ ഉൾപ്പെടുത്തി ചികിത്സിക്കുമ്പോൾ പൂർണമായും രോഗികൾക്ക് ചികിത്സ സൗജന്യമായി നടത്താം. പുതുതായി ആറുപേർ ഇപ്പോൾ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താൻ എത്തിയിട്ടുണ്ട്. കൂടാതെ, 10 പേർ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നതിന് വിവിധ പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുന്നു. വാർത്തസമ്മേളനത്തിൽ ഡോക്ടർമാരായ ശിവപ്രസാദ്, ഗോമതി, നാസർ, ലിനറ്റ്, ലത, വീണ, ഹരികുമാർ എന്നിവരും പെങ്കടുത്തു. വയലാറിൽ ഇന്ന് 75 വനിതകളെ ആദരിക്കും ചേർത്തല: വയലാർ കനിവ് സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ വനിതദിനാഘോഷത്തി​െൻറ ഭാഗമായി വ്യാഴാഴ്ച പഞ്ചായത്തിലെ 75 വനിതകളെ ആദരിക്കുമെന്ന് കനിവ് പ്രസിഡൻറ് കെ.എസ്. പ്രസന്നകുമാർ, പഞ്ചായത്ത് പ്രസിഡൻറ് എസ്.വി. ബാബു എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിവിധ രംഗങ്ങളിൽ ശ്രദ്ധേയ പ്രവർത്തനം നടത്തിയവരെയാണ് ഉച്ചക്ക് രണ്ടിന് വയലാർ രാമവർമ സ്മാരക ഗവ. ആശുപത്രിക്ക് സമീപം നടക്കുന്ന സമ്മേളനത്തിൽ ആദരിക്കുക. വയലാർ പഞ്ചായത്ത് പ്രസിഡൻറ് എസ്.വി. ബാബു ഉദ്ഘാടനം ചെയ്യും. കനിവ് പ്രസിഡൻറ് കെ.എസ്. പ്രസന്നകുമാർ അധ്യക്ഷത വഹിക്കും. സംഘടനയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വിശപ്പുരഹിത വയലാർ പദ്ധതിയുടെ ഉദ്ഘാടനം 17ന് രാവിലെ 10ന് മന്ത്രി പി. തിലോത്തമൻ നിർവഹിക്കും. പഞ്ചായത്തിലെ 16 വാർഡുകളിലെ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി അവർക്ക് ദിവസവും ഉച്ചഭക്ഷണം നൽകുന്നതാണ് പദ്ധതി. അതത് വാർഡുകളിലെ പഞ്ചായത്ത് അംഗത്തി​െൻറ അധ്യക്ഷതയിൽ കനിവി​െൻറയും കുടുംബശ്രീയുടെയും സന്നദ്ധ പ്രവർത്തനങ്ങളിലൂടെയാണ് ഇത് നടപ്പാക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.