ഉദ്യോഗസ്ഥക്ക്​ ഫോണിൽ ഭീഷണി​; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിന് വനിത കമീഷൻ സമന്‍സ്

ആലപ്പുഴ: ജില്ലയിലെ വനിത അസിസ്റ്റൻറ് ബ്ലോക്ക് ഡെവലപ്‌മ​െൻറ് ഓഫിസറെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത്തിന് സമന്‍സ് അയക്കാന്‍ വനിത കമീഷന്‍ തീരുമാനിച്ചു. ബുധനാഴ്ച നടന്ന അദാലത്തിലാണ് തീരുമാനം. നിരന്തരം ഫോണില്‍ വിളിച്ച് മാനസികമായി തളര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അസിസ്റ്റൻറ് ബി.ഡി.ഒ വനിത കമീഷനില്‍ പരാതി നല്‍കിയിരുന്നു. വിരമിക്കാൻ നാലുമാസം മാത്രം ശേഷിക്കെ കണ്ണൂരിലേക്ക് സ്ഥലം മാറ്റി. ഇതിനെതിരെ കോടതിയിൽനിന്ന് സ്റ്റേ ഓര്‍ഡർ നേടി. ഇത് പ്രസിഡൻറിനെ ചൊടിപ്പിക്കുകയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് വനിത കമീഷനില്‍ പരാതി നല്‍കിയത്. അദാലത്തില്‍ പ്രസിഡൻറ് പങ്കെടുക്കാത്ത സാഹചര്യത്തിലാണ് സമന്‍സ് അയക്കുന്നത്. ഓരോ അദാലത് കഴിയുന്തോറും പരാതികള്‍ കൂടുന്നതല്ലാതെ കുറയുന്നില്ലെന്ന് വനിത കമീഷൻ അംഗം എം.എസ്. താര പറഞ്ഞു. ചെന്നിത്തലയിലെ സ്വകാര്യ സ്‌കൂളില്‍ പ്രസവ അവധി കഴിഞ്ഞെത്തിയ അധ്യാപികയെ മാനേജ്‌മ​െൻറ് പുറത്താക്കിയെന്ന പരാതിയും കമീഷനിലെത്തി. ചേര്‍ത്തലയിലെ സ്വകാര്യ സ്‌കൂളില്‍ അവധി കഴിഞ്ഞെത്തിയ അധ്യാപികക്ക് പുറത്താക്കല്‍ നോട്ടീസ് ലഭിച്ചെന്ന പരാതിക്ക് മാനേജ്‌മ​െൻറി​െൻറ വിശദീകരണം ആവശ്യപ്പെട്ട് കമീഷന്‍ ഉത്തരവായി. 100 പരാതി ലഭിച്ചതില്‍ 32 എണ്ണം പരിഹരിച്ചു. 46 പരാതി അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. 22 പരാതിയില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് അംഗം വൃദ്ധെയ കബളിപ്പിച്ച് പണം തട്ടിയതായി പരാതി കുട്ടനാട്: ജാമ്യം നിൽക്കാനെന്നുപറഞ്ഞ് വൃദ്ധയായ വിധവയെ ബ്ലോക്ക് പഞ്ചായത്ത് അംഗം കബളിപ്പിച്ചതായി പരാതി. എന്‍.സി.പി നേതാവും വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ റോജോ ജോസഫിനെതിരെ പുളിങ്കുന്ന് മൂന്നാം വാര്‍ഡ് അറക്കല്‍ ലക്ഷംവീട് ചെറുകളംതറ വീട്ടില്‍ അന്നമ്മ ജോസഫാണ് (65) പുളിങ്കുന്ന് പൊലീസില്‍ പരാതി നല്‍കിയത്. അന്നമ്മ ജോസഫി​െൻറയും മകള്‍ മേരി ജോസഫി​െൻറയും പേരില്‍ അവരറിയാതെ എടത്വ കനറാ ബാങ്കില്‍നിന്ന് 2013 ജനുവരി 15-ന് 3.75 ലക്ഷം രൂപ വായ്പയെടുത്ത് പണം കൈപ്പറ്റിയെന്നാണ് പരാതി. മുതലും പലിശയും ചേര്‍ത്ത് 7,07,236 രൂപ അടക്കണമെന്ന് കാണിച്ച് കഴിഞ്ഞദിവസം നോട്ടീസ് കൈപ്പറ്റിയപ്പോഴാണ് തട്ടിപ്പിനിരയായത് വൃദ്ധയും മകളും അറിയുന്നത്. സംഭവത്തെപ്പറ്റി അന്നമ്മ പറയുന്നത്: മൂത്ത മകളുടെ വിവാഹവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റാരോപിതനായ റോജോ ജോസഫ് നിയമസഹായം നല്‍കിയിരുന്നു. പ്രത്യുപകാരമായി ബാങ്കിലെത്തി ജാമ്യം നില്‍ക്കണമെന്ന് റോജോ ജോസഫ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ബാങ്കിലെത്തിയ അന്നമ്മയെയും മകളെയും തെറ്റിദ്ധരിപ്പിച്ച് ബാങ്ക് കടലാസുകളില്‍ ഒപ്പിട്ട് വാങ്ങുകയായിരുെന്നന്ന് പറയുന്നു. ബാങ്കിൽനിന്ന് ലഭിച്ച നോട്ടീസുമായി റോജോ ജോസഫി​െൻറ വീട്ടിൽ എത്തിയെങ്കിലും കാണാന്‍ സാധിച്ചില്ല. ഇതിനാലാണ് പുളിങ്കുന്ന് പൊലീസില്‍ പരാതി നല്‍കിയതെന്നും അന്നമ്മ പറഞ്ഞു. ഒമ്പതുവര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച അന്നമ്മക്ക് മൂന്ന് പെണ്‍മക്കളാണ്. ബാങ്ക് നടത്തുന്ന വായ്പ അദാലത്തില്‍ പങ്കെടുത്ത് തുക അടച്ചില്ലെങ്കില്‍ കിടപ്പാടം നഷ്ടമാകുമെന്ന ആശങ്കയിലാണ് അന്നമ്മ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.