മെഡിക്കൽ കോളജ് ആശുപത്രിയിലെ കൂട്ടിരിപ്പുകാരെ കബളിപ്പിച്ച്​ യുവാവ്​ പണം തട്ടി

ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര രോഗങ്ങൾ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ കൂട്ടിരിപ്പുകാരെ കബളിപ്പിക്കാൻ വിരുതൻ എത്തി. പിതാവി​െൻറ രോഗാവസ്ഥയിൽ സഹായത്തിന് എത്തിയ വിദ്യാർഥികളായ മക്കളാണ് കബളിപ്പിക്കപ്പെട്ടത്. കവുങ്ങ് വീണ് പരിക്കേറ്റ് അബോധാവസ്ഥയിൽ കഴിയുന്ന ഒാച്ചിറ സ്വദേശി 38കാരനായ മനോജി​െൻറ അവസ്ഥയെക്കുറിച്ച് മാധ്യമങ്ങളിൽ കഴിഞ്ഞദിവസം വാർത്ത വന്നിരുന്നു. ചൊവ്വാഴ്ച അർധരാത്രിയോടെ വാർത്ത കണ്ട് എത്തിയതാണെന്ന് പറഞ്ഞ് ഒരുയുവാവ് മനോജി​െൻറ മക്കളായ മഹേഷിനെയും രതീഷിനെയും സമീപിക്കുകയായിരുന്നു. അജിത് എന്ന് പരിചയപ്പെടുത്തിയ ഇയാൾ ബംഗളൂരുവിൽ വ്യവസായി ആണെന്നും ചെറുപ്പകാലത്ത് ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ടെന്നും പറഞ്ഞ് കുട്ടികളുടെ വിശ്വാസം നേടിയെടുത്തു. ബുധനാഴ്ച രാവിലെ അമ്പലപ്പുഴ ഫെഡറൽ ബാങ്കിൽ എത്തിയാൽ അഞ്ചുലക്ഷം രൂപയുടെ ചെക്ക് കൈമാറാമെന്ന് ഉറപ്പും നൽകി. പത്രത്തിൽ വന്ന കുട്ടികളുടെ ഫോൺനമ്പറിൽ ബന്ധപ്പെട്ടായിരുന്നു പിന്നീട് കാര്യങ്ങൾ നീക്കിയത്. ഇതനുസരിച്ച് ബാങ്കിലെത്തിയ കുട്ടികളോട് പണം നിക്ഷേപിക്കുന്നതിനമുമ്പ് ജി.എസ്.ടി അടക്കാനുണ്ടെന്നും അതിന് പണം ആവശ്യമാണെന്നും പറഞ്ഞ് 13,000 രൂപ കൈപ്പറ്റി. പിന്നീട് മാനേജറുടെ മുറിയിൽ കയറി പുതുതായി അക്കൗണ്ട് തുടങ്ങാനുള്ള ചില കാര്യങ്ങൾ അന്വേഷിച്ച് പുറത്തിറങ്ങി. ഇതിനിടെ, ബാങ്കിലെ പേ ഇൻ സ്ലിപ്പിൽ പല തുകകൾ എഴുതുകയും കുട്ടികൾക്ക് കൈമാറുകയും ചെയ്തു. ഇടക്കിടെ സെല്ലിൽ വിളിച്ച് പണം കിട്ടിയോ, മെസേജ് വന്നോ എന്നെല്ലാം ചോദിച്ചു. ഇതിനിെടയാണ് കുട്ടികളെ സഹായിക്കുന്നതിന് രംഗത്തുവന്ന നന്മ കൂട്ടായ്മയുടെ ഭാരവാഹികൾ വിവരമറിഞ്ഞത്. അവർ ബന്ധപ്പെട്ടപ്പോൾ 10മിനിറ്റിനകം താൻ എത്താമെന്ന് പറഞ്ഞ യുവാവ് ഫോൺ സ്വിച്ച്ഒാഫ് ചെയ്ത് മുങ്ങുകയായിരുന്നു. ബാങ്കിൽനിന്ന് ശേഖരിച്ച സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ഫോേട്ടായും ഫോൺനമ്പറും അമ്പലപ്പുഴ പൊലീസിന് കൈമാറിയിട്ടുണ്ട്. 35 വയസ്സ് തോന്നിക്കുന്ന കറുത്തുമെലിഞ്ഞ ആളാണ് തട്ടിപ്പ് നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.