മുഴുവൻ സ്​​േറ്റഷനുകളും വനിതകൾ ഭരിക്കും

ആലപ്പുഴ: സ്ത്രീ ശാക്തീകരണത്തിനും സുരക്ഷക്കും പ്രധാന പരിഗണന നൽകി പിങ്ക് പേട്രാൾ, നിർഭയ തുടങ്ങിയ പദ്ധതികൾ നടപ്പാക്കുന്ന കേരള പൊലീസ് ലോക വനിതദിനമായ വ്യാഴാഴ്ച വനിതകൾക്ക് ജില്ലയിലുടനീളം ഒട്ടനവധി പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നു. ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്ര​െൻറ നേതൃത്വത്തിൽ വനിത സി.ഐ, വനിത എസ്.ഐ എന്നിവർക്ക് ഓരോ പൊലീസ് സ്റ്റേഷ​െൻറ സ്വതന്ത്രചുമതല നൽകും. ആലപ്പുഴ നോർത്ത് സ്റ്റേഷ​െൻറ ചുമതല വനിത സി.ഐക്കും കായംകുളം, ചെങ്ങന്നൂർ, ചേർത്തല സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ ചുമതല വനിത എസ്.ഐമാർക്കുമായിരിക്കും. കൂടാതെ, ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലെയും പി.ആർ.ഒ, പരാതി അന്വേഷണം, പാറാവ്, റിസപ്ഷൻ, പേട്രാളിങ് തുടങ്ങിയ ഡ്യൂട്ടികൾക്ക് വനിത പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും ആത്മവിശ്വാസം വളർത്താനും സ്വയംപ്രതിരോധത്തിന് പ്രാപ്തരാക്കാനും ജില്ലയിലെ കുടുംബശ്രീ, സി.ഡി.എസ് അംഗങ്ങളെ ഉൾപ്പെടുത്തി വനിത പൊലീസുകാരുടെ നേതൃത്വത്തിൽ ക്ലാസ് നൽകും. സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിൽ വനിത പൊലീസുകാരെ നിയോഗിച്ച് സ്ത്രീ ശാക്തീകരണത്തെ സംബന്ധിച്ച സെമിനാർ, ചർച്ച എന്നിവക്ക് വേദിയൊരുക്കും. വനിത സിവിൽ പൊലീസ് ഒാഫിസർമാരെ ആദരിച്ചു ആലപ്പുഴ: സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളിൽനിന്ന് രക്ഷപ്പെടുന്നതിന് നിർഭയ പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് സ്വയംരക്ഷ പരിശീലനം സംഘടിപ്പിച്ചു. ജില്ല പൊലീസ് സേനക്ക് അഭിമാനകരമായ സേവനം കാഴ്ചെവച്ച വനിത സിവിൽ പൊലീസ് ഒാഫിസർമാരായ രാജിയെയും രേവമ്മയെയും ആദരിച്ചു. കനാലിൽ ചാടിയ സ്ത്രീയെ സ്വന്തം ജീവൻ പണയംവെച്ച് രക്ഷപ്പെടുത്തി രാജിയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ മാല പൊട്ടിച്ച് ഒാടിയ തമിഴ് നാടോടിസ്ത്രീയെ ഓടിച്ച് പിടികൂടിയ രേവമ്മയും മാതൃകാപരമായ സേവനമാണ് കാഴ്ചവെച്ചത്. മറ്റാരും ആശ്രയമില്ലാത്ത സാവിത്രിയമ്മ എന്ന സ്ത്രീയുടെ പൂർണ സംരക്ഷണച്ചുമതല വനിത പൊലീസ് ഏറ്റെടുത്തു. കേരള സര്‍ക്കാറി​െൻറ 2017ലെ വനിത പുരസ്കാരത്തിന് അര്‍ഹയായ ജില്ല പൊലീസ് ഓഫിസിലെ ജീവനക്കാരിയായ ബെറ്റി ജോസഫിനെ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.