മണ്ണഞ്ചേരി: കയ്പ്പും ദുരിതവും വേട്ടയാടിയ ജീവിതത്തോട് ഒറ്റക്ക് പടപൊരുതിയ കഥയാണ് തങ്കമ്മയുടേത്. മണ്ണഞ്ചേരി കാവുങ്കൽ പടിഞ്ഞാറേ കോലാട്ട് (തോട്ടപ്പള്ളിയിൽ) പരേതനായ തങ്കപ്പെൻറ ഭാര്യയാണ് ഇൗ 66കാരി. ദുഃഖവും ദുരിതവും കഷ്ടപ്പാടുകളും നിറഞ്ഞ സാഹചര്യങ്ങളിൽനിന്ന് ജീവിതം കരുപ്പിടിപ്പിച്ച മാതൃക മാതാവ്. കാരിരുമ്പിെൻറ കരുത്ത് മനസ്സിലുള്ള സ്ത്രീയെ ജില്ല ഭരണകൂടവും സാമൂഹികക്ഷേമ വകുപ്പും സംയുക്തമായി അന്താരാഷ്ട്ര വനിതദിനത്തിെൻറ ഭാഗമായി ആദരിക്കുന്നുണ്ട്. കരിമരുന്ന് അപകടത്തെ തുടർന്ന് ദീർഘകാലത്തെ ചികിത്സക്കും ശുശ്രൂഷക്കുംശേഷം ഭർത്താവ് തങ്ങളെ അനാഥരാക്കി വിട്ടകന്ന് പോകുമ്പോൾ പറക്കമുറ്റാത്ത നാല് പെൺകുട്ടികൾ അടക്കം അഞ്ച് മക്കൾ. ആകെ സമ്പാദ്യം ഏഴ് സെൻറ് പുരയിടവും ചെറിയ കൂരയും കുറേ കടങ്ങളും. പട്ടിണിയിലൂടെയുള്ള യാത്ര. വിശന്നുവലയുന്ന മക്കൾക്ക് മുന്നിൽ പതറാതെ അന്നുമുതൽ ഇന്നുവരെ പാടത്തും പറമ്പിലും പണിയെടുത്തു. കർഷക-കയർ തൊഴിലാളിയായി, നെല്ലുകുത്തി അരിയാക്കി വിറ്റും കന്നുകാലികളെ വളർത്തിയും പരസഹായത്തിന് കൈ നീട്ടാതെ, ജീവിതയാത്രയിൽ കാലിടറാതെ, നേരിെൻറ വഴിയിലൂടെ അഞ്ച് മക്കൾക്കും വിദ്യാഭ്യാസം നൽകി. എല്ലാവരെയും നല്ല രീതിയിൽ വിവാഹം കഴിച്ച് അയച്ചു. ഇന്നും രാവന്തിയോളം കഷ്ടപ്പാടിെൻറ വഴിയിൽത്തന്നെ. ആരോടും പരാതിയും പരിഭവവും ഇല്ലാതെ മകൻ സുരേഷിെൻറ (വിനോദ്) കൂടെ വളരെ സന്തോഷത്തോടെ ഒരു മാതൃക സ്ത്രീയായി, മാതാവായി തങ്കമ്മ ജീവിക്കുന്നു. -ടി.എ.കെ. ആശാൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.