കുട്ടനാട്ടിലെ വായ്​പ തട്ടിപ്പ്: ഫാ. പീലിയാനിക്കലിനെതിരെ കേസെടുത്തു

കുട്ടനാട്: കാര്‍ഷിക വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടി വഞ്ചിെച്ചന്ന സ്ത്രീകളുടെ പരാതിയില്‍ കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലിനെതിരെ രാമങ്കരി പൊലീസ് കേസെടുത്തു. ഊരുക്കരി സ്വദേശി കാട്ടടി വീട്ടില്‍ രാധാമണി, മിത്രക്കരി നെൽകര്‍ഷക ജോയൻറ് ലയബിലിറ്റി ഗ്രൂപ് അംഗങ്ങള്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച പരാതി രാമങ്കരി പൊലീസിന് കൈമാറുകയായിരുന്നു. 2017 മാര്‍ച്ചില്‍ മിത്രക്കരി നെൽകര്‍ഷക ജോയൻറ് ലയബിലിറ്റി ഗ്രൂപ് എന്ന പേരില്‍ ആറ് സ്ത്രീകളെ ഉള്‍പ്പെടുത്തി പരസ്പര സഹായസംഘം രൂപവത്കരിക്കുകയും ഇവരുടെ പേരില്‍ വായ്പയെടുത്ത് പണം തട്ടുകയുമായിരുെന്നന്നുമാണ് പരാതി. 5,40,000 രൂപയാണ് വായ്പയെടുത്തത്. ഇതില്‍നിന്ന് 57,000 രൂപ വീതം അംഗങ്ങള്‍ക്ക് നല്‍കുകയും ബാക്കി തുക ഒരുവര്‍ഷത്തിനുള്ളില്‍ തിരിച്ചുനല്‍കാമെന്ന് പറഞ്ഞ് നൽകാതിരിക്കുകയും ചെയ്തു. കൂടാതെ, 30,000 രൂപ വീതം ഓരോ അംഗങ്ങളില്‍നിന്ന് കമീഷനായി വാങ്ങുകയും ചെയ്തു. ഒരു വര്‍ഷത്തിനുശേഷം ഇവര്‍ പണം തിരികെ ചോദിച്ചപ്പോള്‍ നല്‍കാന്‍ വിസമ്മതിെച്ചന്നും പരാതിയില്‍ പറയുന്നു. എഫ്.ഐ.ആര്‍ തയാറാക്കിയശേഷം പരാതി വായ്പത്തട്ടിപ്പ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയതായി രാമങ്കരി പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.