മുദ്രപ്പത്ര ക്ഷാമം; 'പ്രതിഷേധ കൈ​െയാപ്പ്' സമരം നടത്തി

ആലുവ: ചെറിയ തുകയുടെ മുദ്രപ്പത്ര ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ സബ് ട്രഷറി ഓഫിസിന് മുന്നിൽ പ്രതിഷേധ കൈെയാപ്പ്' സമരം സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് ആനന്ദ് ജോർജ് ഉദ്ഘാടനം ചെയ്തു. സംസ്‌ഥാന കമ്മിറ്റി അംഗം എം.ഐ. ദേവസിക്കുട്ടി അധ്യക്ഷത വഹിച്ചു. ബാബു ചൊർളിക്കര, പോളി ഫ്രാൻസിസ്, നസീർ ചൂർണിക്കര, മുഹമ്മദ് ഈട്ടുങ്ങൽ, ജബ്ബാർ എടയപ്പുറം, രഞ്ചു ദേവസി, റോയി പൗലോസ്, കെ.ആർ. ദേവദാസ്, എം.കെ. സാജുമോൻ, ബെൻസൺ ബാബു എന്നിവർ സംസാരിച്ചു. ഇതുസംബന്ധിച്ച് അൻവർ സാദത്ത് എം.എൽ.എ കഴിഞ്ഞദിവസം നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. ചെറിയ തുകയുടെ മുദ്രപ്പത്രങ്ങൾ പുനർമൂല്യനിർണയം നടത്താൻ തീരുമാനിച്ചതായി ധനകാര്യമന്ത്രി ഡോ. ടി. തോമസ് ഐസക് അറിയിച്ചിട്ടുണ്ട്. വനിത ദിനാചരണം ആലുവ: എടയപ്പുറം എസ്.എന്‍.ഡി.പി ഗ്രന്ഥശാല, വനിതവേദി എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോക വനിത ദിനാചരണം നടത്തും. വ്യാഴാഴ്ച വൈകീട്ട് 4.30ന് എടയപ്പുറം ഗവ.എല്‍.പി സ്‌കൂളിലാണ് പരിപാടി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുംതാസ് ഉദ്ഘാടനം ചെയ്യും. വനിതവേദി പ്രസിഡൻറ് വത്സല വേണുഗോപാല്‍ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.