അസുഖമായിട്ടും അവധി ലഭിച്ചില്ല; വനിത പോസ്‌റ്റ് മാസ്‌റ്റർ കുഴഞ്ഞുവീണു

ആലുവ: ജോലി സമ്മർദവും അവധിയില്ലായ്മയുംമൂലം വനിത പോസ്‌റ്റ് മാസ്‌റ്റർ കുഴഞ്ഞുവീണു. തോട്ടുമുഖം സബ് പോസ്‌റ്റ് ഓഫിസ് പോസ്‌റ്റ് മാസ്‌റ്റർ ആജ മോളാണ് കഴിഞ്ഞദിവസം ജോലിക്കിടെ കുഴഞ്ഞുവീണത്. സുഖമില്ലാത്തതിനെത്തുടർന്ന് കുറച്ചുദിവസങ്ങളായി ഇവർ അവധി ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ, മേലധികാരികൾ അനുവദിക്കാൻ തയാറായില്ല. അതിനാൽ സുഖമില്ലാതിരിന്നിട്ടും ഇവർ ഓഫിസിൽ എത്തുകയായിരുന്നു. രാവിലെ ഓഫിസിൽ എത്തിയതിനുശേഷവും ആലുവ ഹെഡ് പോസ്‌റ്റ് ഓഫിസിൽ വിളിച്ച് സുഖമില്ലെന്നും പകരം ആളെ വിടണമെന്നും ആവശ്യപ്പെട്ടെങ്കിലും നിഷേധ നിലപാടാണ് ഉണ്ടായതത്രെ. രക്തസമ്മർദം കുറഞ്ഞ ഇവർ ഓഫിസിൽ കുഴഞ്ഞ് വീഴുകയായിരുന്നു. പോസ്‌റ്റ് ഓഫിസിൽ ഉണ്ടായിരുന്ന നാട്ടുകാരും സഹപ്രവർത്തകരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, മനഃപൂർവം അവധി അനുവദിക്കാതിരുന്നതല്ലെന്ന് സീനിയർ പോസ്‌റ്റൽ സൂപ്രണ്ട് പറഞ്ഞു. ജീവനക്കാർ പലരും പരിശീലന പരിപാടികൾക്ക് പോയിരിക്കുകയാണ്. സാമ്പത്തികവർഷം അവസാനിക്കാറായതിനാൽ മറ്റ് ജീവനക്കാരും തിരക്കിലാണ്. എല്ലായിടത്തും ഇതുതന്നെയാണ് അവസ്‌ഥ. പകരം അയക്കാൻ ആളില്ലാതിരുന്നതിനാലാണ് അവധി നൽകാതിരുന്നതെന്നും സൂപ്രണ്ട് വ്യക്തമാക്കി. തോട്ടുമുഖം സബ് പോസ്‌റ്റ് ഓഫിസ് മൂന്നുപേരുടെ ജോലി ചെയ്യേണ്ടത് ഒരാൾ; ജനങ്ങൾക്കും ദുരിതം ആലുവ: തോട്ടുമുഖം സബ് പോസ്‌റ്റ് ഓഫിസിൽ മൂന്നുപേരുടെ ജോലി ചെയ്യേണ്ടത് ഒരാൾ തനിയെ. പോസ്‌റ്റ് മാസ്‌റ്ററും രണ്ട് പോസ്‌റ്റൽ അസിസ്‌റ്റൻറും ഉൾെപ്പടെ മൂന്ന് പേരുണ്ടായിരുന്ന ഇവിടെ ഇപ്പോൾ പോസ്‌റ്റ് മാസ്‌റ്റർ മാത്രമാണുള്ളത്. തോട്ടുമുഖം പോസ്‌റ്റ് ഓഫിസിന് കീഴിൽ സൗത്ത് വാഴക്കുളം, മാറമ്പിള്ളി ബ്രാഞ്ച് പോസ്‌റ്റ് ഓഫിസുകളും പ്രവർത്തിക്കുന്നു. ഈ മൂന്ന് ഓഫിസിലേക്കും വരുന്ന രജിസ്‌ട്രേഡ്, സ്പീഡ് പോസ്‌റ്റ് കത്തുകളും പാർസലുകളും മണി ഓർഡറുകളും അടക്കം നിരവധി തപാൽ ഉരുപ്പടികളാണ് ഒറ്റക്ക് കൈകാര്യം ചെയ്യേണ്ടിവരുന്നത്. തപാൽ ഇൻഷുറൻസ് ഏജൻറുമാർ ദിേനന കൊണ്ടുവരുന്ന പ്രീമിയം സ്വീകരിക്കേണ്ടതും ഒരാൾതന്നെ. ഇതിനുപുറമെ സ്‌റ്റാമ്പിനും രജിസ്‌ട്രേഡ്, സ്പീഡ് പോസ്‌റ്റ്, മണി ഓർഡർ എന്നിവ അയക്കാനും നിരവധി പേരാണ് ദിവസവും എത്തുന്നത്. ബ്രാഞ്ച് പോസ്‌റ്റ് ഓഫിസുകളിലേക്ക് രാവിലെ മെയിൽ അയക്കുന്ന സമയത്ത് ഏജൻറുമാരും പൊതുജനങ്ങും മറ്റുസേവനങ്ങൾക്ക് എത്തുന്നതുമൂലം പല ദിവസങ്ങളിലും വൈകിയാണ് മെയിൽ അയക്കാൻ സാധിക്കുന്നത്. പൊതുജനങ്ങൾക്കുവേണ്ട സേവനങ്ങൾ മെയിൽ അയക്കുന്നതുമൂലം വൈകുന്നത് പലപ്പോഴും തർക്കങ്ങൾക്കും ഇടയാക്കുന്നു. വനിതജീവനക്കാർക്ക് കുട്ടികളുടെ സംരക്ഷണത്തിന് കൂടുതൽ അവധി ഉണ്ടെങ്കിലും അത് എടുക്കാൻ സാധിക്കാറില്ല. തോട്ടുമുഖം പോസ്‌റ്റ് ഓഫിസിൽ വേണ്ടത്ര ജീവനക്കരെ നിയമിക്കാൻ നടപടി വേണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.