പ്രകടനം നടത്തി

ആലുവ: സിറിയൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പി.ഡി.പി പ്രവർത്തകർ ആലുവയിൽ . പി.ഡി.പി ജില്ല സെക്രട്ടറി ജമാൽ കുഞ്ഞുണ്ണിക്കര ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് ജമാൽ ചെങ്ങമനാട്, സെക്രട്ടറി അൻസാർ കീഴ്മാട്, സിദ്ദീഖ് ചൂർണിക്കര, നജീബ് എടത്തല, ഇസ്മായിൽ തുരുത്ത്, നവാസ് കുന്നുംപുറം, അബൂബക്കർ കുട്ടമശ്ശേരി എന്നിവർ നേതൃത്വം നൽകി. വാർഷിക കായികമേള നടത്തി ആലുവ: എം.ഇ.എസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്‌റ്റഡീസ് എടത്തലയിൽ വാർഷിക കായികമേള നടത്തി. എം.ഇ.എസ് സംസ്‌ഥാന വൈസ് പ്രസിഡൻറ് എ.എം. അബൂബക്കർ ഉദ്ഘാടനം ചെയ്യ്തു. സെക്രട്ടറി എം. അലി, കോളജ് പ്രിൻസിപ്പൽ പ്രഫ. എ. താജുദ്ദീൻ, മാനേജിങ് സെക്രട്ടറി കെ.എം. ഖാലിദ്, വൈസ് ചെയർമാൻ പി.കെ.എ. ജബ്ബാർ, സ്‌റ്റാഫ് അസോസിയേഷൻ സെക്രട്ടറി അസി. പ്രഫ. ഷിജോ പാത്താടൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.