കഞ്ചാവുകടത്ത്​ സംഘത്തെ കസ്‌റ്റഡിയിൽ വാങ്ങും

ആലുവ: എട്ടേക്കർ പള്ളി പരിസരത്തുനിന്ന് പിടിയിലായ കഞ്ചാവുകടത്ത് സംഘത്തെ വിശദമായി ചോദ്യം ചെയ്യാൻ കസ്‌റ്റഡിയിൽ വാങ്ങും. മൂന്നര കിലോ കഞ്ചാവുമായി പിടിയിലായ ആറംഗ സംഘത്തെയാണ് കസ്‌റ്റഡിയിൽ വാങ്ങുന്നത്. സി.ഐ വിശാൽ ജോൺസൻ വ്യാഴാഴ്ച ആലുവ കോടതിയിൽ അപേക്ഷ സമർപ്പിക്കും. എടത്തല ചുണങ്ങംവേലി പള്ളിപ്പറമ്പിൽ സുരേഷ് (39), ചുണങ്ങംവേലി പുഷ്പനഗർ കോളനിയിൽ ഉമ്മർ ഫാറൂഖ് (21), പുക്കാട്ടുമുകൾ കോളനിയിൽ സുനിൽകുമാർ (38), അയൽവാസി ഷിഹാബ് (39), എടത്തല തൈക്കാവ് കക്കടംപിള്ളി രഞ്ജിത്ത് (26), കുഞ്ചാട്ടുകര നെല്ലിക്കൽ രഞ്ജിത്ത് (30) എന്നിവരാണ് ആലുവ സബ് ജയിലിൽ റിമാൻഡിലുള്ളത്. ജില്ലയിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളാണ് കഴിഞ്ഞ 26ന് രാത്രി പിടിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.