കായംകുളം: മുതുകുളം ബ്ലോക്ക് പഞ്ചായത്തും ജില്ല കുടുംബശ്രീ മിഷനും ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ നടത്തിയ പ്രസിഡൻറ് ബിബിൻ സി. ബാബു ഉദ്ഘാടനം ചെയ്തു. കണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് എ.ബി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. അംബുജാക്ഷി, വിജയകുമാർ, ഗോപകുമാർ, ഉദയഭാനു, മിനി, കോമള, രമ്യ, ബിന്ദു എന്നിവർ സംസാരിച്ചു. ഗണിത വിജയപ്രഖ്യാപനം കായംകുളം: ഉപജില്ലതല ഗണിത വിജയപ്രഖ്യാപനം ഗവ. എൽ.പി.ബി സ്കൂളിൽ നഗരസഭ വൈസ് ചെയർപേഴ്സൻ ആർ. ഗിരിജ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കടയിൽ രാജൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രോഗ്രാം ഓഫിസർ സിദ്ദീഖ്, ഹെഡ്മിസ്ട്രസ് എ. ജലീല, ബിജു മുതുകുളം, നിഷ, വത്സല മോഹൻദാസ്, വേദവതി, ദീപ എന്നിവർ സംസാരിച്ചു. ഇന്ധനവില വർധനക്കെതിരെ സമരം ഹരിപ്പാട്: ഇന്ധനവില വർധനക്കെതിെര എസ്.ഡി.പി.െഎ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത 10 മിനിറ്റ് റോഡ് നിശ്ചലമാക്കൽ സമരം തൃക്കുന്നപ്പുഴയിൽ നടന്നു. ഹരിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന് വൈസ് പ്രസിഡൻറ് നിയാസ് ആലമ്പള്ളിൽ, സെക്രട്ടറി നൗഫൽ പതിയാങ്കര, അസ്ഹാബുൽ ഹഖ്, റിയാസ് ഖാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.