ശ്വാസകോശരോഗ ചികിത്സ വിദഗ്ധരുടെ സമ്മേളനം ആലപ്പുഴയിൽ

ആലപ്പുഴ: ശ്വാസകോശ രോഗങ്ങളെ പ്രമേയമാക്കി ആലപ്പുഴ മെഡിക്കൽ കോളജ് ശ്വാസകോശരോഗ ചികിത്സ വിഭാഗത്തി​െൻറ നേതൃത്വത്തിൽ 11ന് 'റിസൊണൻസ് -2018' പേരിൽ പറവൂർ ബൊണാൻസ ഹോട്ടലിൽ വൈദ്യശാസ്ത്ര സമ്മേളനം നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഡോ. പി. വേണുഗോപാൽ, ഡോ. പി.എസ്. ഷാജഹാൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശ്വാസകോശരോഗ ചികിത്സ വിദഗ്ധരുടെ ദേശീയ സംഘടന സെക്രട്ടറി ഡോ. ഡേവിസ് പോൾ മുഖ്യപ്രഭാഷണം നടത്തും. 'അന്താരാഷ്ട്ര മെഡിക്കൽ സമിതിയുടെ ആസ്ത്മ ചികിത്സ മാനദണ്ഡങ്ങൾ' വിഷയത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സി. രവീന്ദ്രൻ, 'പരിസ്ഥിതി പ്രശ്നങ്ങൾ ശ്വാസകോശ രോഗങ്ങളെ ബാധിക്കുന്നത് എങ്ങനെ' എന്നതിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ബ്രോങ്കോളജി ദേശീയ ഉപാധ്യക്ഷൻ ഡോ. എ.കെ. അബ്ദുൽ ഖാദർ എന്നിവർ ചർച്ച നയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.