ആലപ്പുഴ: കണ്ടല്ലൂരിലെ കാർഷിക മേഖലക്ക് ഉണർവ് പകർന്ന് പൂർണ ഗ്രോ ബാഗ് നിർമാണ യൂനിറ്റ്. കുടുംബശ്രീ ജില്ല മിഷെൻറ നേതൃത്വത്തിൽ ആരംഭിച്ച യൂനിറ്റിൽനിന്ന് ജോയൻറ് ലൈബിലിറ്റി ഗ്രൂപ്പുകൾക്കാണ് ഉൽപന്നം വിതരണം ചെയ്യുന്നത്. ഗ്രോ ബാഗ് നിർമാണവുമായി ബന്ധപ്പെട്ട് ജില്ല കുടുംബശ്രീ മിഷനും കൃഷി വകുപ്പും സംയുക്തമായാണ് യൂനിറ്റ് അംഗങ്ങൾക്ക് പരിശീലനം നൽകുന്നത്. മുൻകൂറായി കുടുംബശ്രീ മിഷനിൽനിന്ന് ലഭിച്ച തുക ഉപയോഗപ്പെടുത്തിയാണ് വിത്ത്, വളം, മണ്ണ്, ഗ്രോ ബാഗ് നിർമിക്കാനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ എന്നിവ വാങ്ങാനുള്ള മുടക്കുമുതല്‍ കണ്ടെത്തിയത്. യൂനിറ്റിെൻറ നേതൃത്വത്തില്‍ വിത്തും വളവും നിറച്ച് തൈ ഉള്‍പ്പെടെ മൂവായിരത്തിഅറനൂറോളം ഗ്രോ ബാഗുകള്‍ കര്‍ഷകരുടെ വീടുകളില്‍ നേരിട്ടെത്തി വിപണനം നടത്തി. 35 രൂപ നിരക്കിലാണ് ഒരു ഗ്രോ ബാഗ് വിപണിയില്‍ എത്തിച്ചത്. ഇത്തരത്തില്‍ വിപണനം നടത്തുന്നതിലൂടെ മികച്ച വരുമാനം കണ്ടെത്തിയിരിക്കുകയാണ് ഇരുപത്തിഅഞ്ചോളം വരുന്ന പൂര്‍ണ കുടുംബശ്രീ യൂനിറ്റ് അംഗങ്ങൾ. ഭരതൻ സ്മാരക ഹ്രസ്വസിനിമ പുരസ്കാര സമർപ്പണം 10ന് ആലപ്പുഴ: വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെൻറർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ എട്ടാമത് ഭരതൻ സ്മാരക ഹ്രസ്വസിനിമ പുരസ്കാര സമർപ്പണം 10ന് മുല്ലക്കൽ പുളിമൂട്ടിൽ േട്രഡ് സെൻററിൽ ചലച്ചിത്ര സംവിധായകൻ കെ.കെ. ഹരിദാസ് നിർവഹിക്കും. സ്റ്റഡി സെൻറർ ഡയറക്ടർ ആര്യാട് ഭാർഗവൻ അധ്യക്ഷത വഹിക്കും. ചിത്രങ്ങളുടെ വിലയിരുത്തൽ മാധ്യമപ്രവർത്തകനായ ബി. ജോസുകുട്ടി നിർവഹിക്കും. കെ.കെ. ഹരിദാസിന് സ്റ്റഡി സെൻറർ ചലച്ചിത്രേശ്രഷ്ഠ പുരസ്കാരം നൽകും. ഭരതൻ സ്മാരക അരങ്ങ് ചലച്ചിത്ര സ്മരണികയുടെ പ്രകാശനം മുതിർന്ന പത്രപ്രവർത്തകനായ എ. ഷൗക്കത്ത് നിർവഹിക്കും. എ. ഷൗക്കത്ത്, മംഗലശേരി പദ്മനാഭൻ, ഡോ. ഷിബു ജയരാജ്, ആർട്ടിസ്റ്റ് സിറിൽ ഡൊമിനിക്, ആർട്ടിസ്റ്റ് പള്ളിച്ചൽ രാജമോഹനൻ, ടോംസ് ആൻറണി, ബി. ജോസുകുട്ടി എന്നിവർക്ക് പ്രതിഭ പുരസ്കാരം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.