കെ.വി.എം എൻജിനീയറിങ് കോളജ് പൂട്ടുന്നെന്ന് പ്രചാരണം; വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിൽ

ചേർത്തല: കെ.വി.എം എൻജിനീയറിങ് കോളജ് അടച്ചുപൂട്ടുന്നതായ പ്രചാരണത്തെ തുടർന്ന് വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിൽ. എന്നാൽ, സാമ്പത്തിക നഷ്ടമാണെന്ന് കാട്ടി സർവകലാശാലക്ക് അപേക്ഷ നൽകുക മാത്രമാണ് ചെയ്തതെന്നും കോളജ് പൂട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നുമാണ് മാനേജ്മ​െൻറ് പറയുന്നത്. വിവിധ എൻജിനീയറിങ് ബ്രാഞ്ചുകളിൽ നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികളുടെ ഭാവി അവതാളത്തിലാകുമെന്നാണ് രക്ഷിതാക്കളുടെ ആശങ്ക. കുട്ടികളെ മറ്റ് കോളജുകളിലേക്ക് മാറുമ്പോൾ ഫീസ് ഘടനയിൽ മാറ്റത്തിനൊപ്പം ദൂരത്തി​െൻറ പ്രശ്നങ്ങളുമുണ്ടാകുമെന്നും വിദ്യാർഥികൾ പറയുന്നു. മാത്രമല്ല, ഇേൻറണൽ അസസ്മ​െൻറ് ഉൾപ്പെടെ കാര്യങ്ങളിലും അവ്യക്തതയാണ്. വിവിധ വകുപ്പുകളുടെ മേധാവികൾക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയതായും വിദ്യാർഥികൾ പറയുന്നു. എന്നാൽ, തങ്ങളുടെ ഭാവി സംബന്ധിച്ച് മാനേജ്മ​െൻറ് വ്യക്തമാക്കുന്നില്ലെന്നും ഇവർ പരാതിപ്പെടുന്നു. കോളജ് അടച്ചുപൂട്ടുന്നതിനെതിരെ തിങ്കളാഴ്ച വിദ്യാർഥികൾ കോളജിന് മുന്നിൽ സമരം ചെയ്തു. സാമ്പത്തിക നഷ്ടമുണ്ടെന്ന് കാട്ടി സർവകലാശാലക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നതല്ലാതെ അടച്ചുപൂട്ടുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കെ.വി.എം എൻജിനീയറിങ് കോളജ് ജനറൽ മാനേജർ ബാബു ബാലകൃഷ്ണൻ പറഞ്ഞു. ഇതുസംബന്ധിച്ച കാര്യങ്ങൾ ആലോചിക്കാൻ രക്ഷകർതൃ യോഗം ഉടൻ വിളിക്കുമെന്നും വിദ്യാർഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത വിധം കൂടിയാലോചിച്ച് മാത്രമേ തീരുമാനം എടുക്കൂവെന്നും അദ്ദേഹം പറഞ്ഞു. എ.എ.വൈ വിഭാഗക്കാർക്ക് 30 കിലോ അരി ആലപ്പുഴ: എ.എ.വൈ വിഭാഗക്കാർക്ക് കാർഡിന് 30 കിലോഗ്രാം അരിയും അഞ്ച് കിലോഗ്രാം ഗോതമ്പും ഈ മാസം സൗജന്യമായി ലഭിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. മുൻഗണന വിഭാഗക്കാർക്ക് കാർഡുകളിലെ ഓരോ അംഗത്തിനും നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. ഇവർക്ക് കാർഡൊന്നിന് ഒരു കിലോഗ്രാം ആട്ട 15 രൂപ നിരക്കിലും ലഭിക്കും. പൊതുവിഭാഗം സബ്‌സിഡി വിഭാഗക്കാർക്ക് രണ്ടുരൂപ നിരക്കിൽ ഓരോ അംഗത്തിനും രണ്ട് കിലോഗ്രാം അരിയും കാർഡൊന്നിന് കിലോക്ക് 15 രൂപ നിരക്കിൽ മൂന്നുകിലോഗ്രാം ആട്ടയും ലഭിക്കും. പൊതുവിഭാഗക്കാർക്ക് കാർഡൊന്നിന് രണ്ട് കിലോഗ്രാം ഭക്ഷ്യധാന്യവും കിലോഗ്രാമിന് 15 രൂപ നിരക്കിൽ മൂന്ന് കിലോഗ്രാം ആട്ടയും ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ളവർക്ക് അരലിറ്റർ മണ്ണെണ്ണയും അല്ലാത്തവക്ക് നാല് ലിറ്റർ മണ്ണെണ്ണയും ലിറ്ററിന് 22 രൂപ നിരക്കിൽ ലഭിക്കും. പൊതുജനങ്ങൾക്ക് ഇതേക്കുറിച്ച് സംശയമോ പരാതിയോ ഉണ്ടെങ്കിൽ അതത് താലൂക്ക് സപ്ലൈ ഓഫിസർമാരെ അറിയിക്കാം. ഫോൺ: ചേർത്തല (0478 2823058), അമ്പലപ്പുഴ (0477 2252547), കുട്ടനാട് (0477 2702352), കാർത്തികപ്പള്ളി (0479 2412751), മാവേലിക്കര (0479 2303231), ചെങ്ങന്നൂർ (0479 2452276), ജില്ല സപ്ലൈ ഓഫിസ് (0477 2251674).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.