ആലപ്പുഴ: തകഴി കേളമംഗലത്ത് കുടിവെള്ള പദ്ധതിയുടെ പൈപ്പിലെ തകരാർ താൽക്കാലികമായി പരിഹരിച്ചു. ഇതോടെ നിർത്തിവെച്ചിരുന്ന കുടിവെള്ള വിതരണം വീണ്ടും പുനഃസ്ഥാപിച്ചു. പൊട്ടിയ പൈപ്പ് നീക്കിയശേഷം പുതിയ പൈപ്പിന് ചുറ്റും വീതിയുള്ള ഇരുമ്പ് ക്ലാമ്പ് സ്ഥാപിച്ചു. ഈ പ്രവൃത്തി ഞായറാഴ്ച രാത്രിയോടെ പൂർത്തിയാക്കി. പരീക്ഷണാടിസ്ഥാനത്തിൽ രാത്രിയിൽത്തന്നെ വെള്ളം പമ്പ് ചെയ്യാൻ തുടങ്ങി. ചോർച്ച ഇല്ലെന്ന് ഉറപ്പാക്കിയിട്ട് മാത്രമേ പമ്പിങ് തുടർച്ചയായി നടത്താൻ കഴിയൂവെന്ന് 'യൂഡീസ്മാറ്റ്' അധികൃതർ പറഞ്ഞു. ഫെബ്രുവരി 22ന് പൊട്ടിയ ഭാഗത്തിന് സമീപത്താണ് കഴിഞ്ഞദിവസം വീണ്ടും പൊട്ടിയത്. പൈപ്പ് നന്നാക്കി രണ്ടാഴ്ച തികയുന്നതിന് മുമ്പായിരുന്നു ഇത്. പൈപ്പ് പൊട്ടാനുണ്ടായ കാരണം എന്തെന്ന് വ്യക്തമാക്കാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. വേനലിെൻറ തീക്ഷ്ണത വർധിച്ചതോടെ നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇതിന് പരിഹാരം കാണാനാണ് ആലപ്പുഴ കുടിവെള്ള പദ്ധതി ആവിഷ്കരിച്ചത്. പദ്ധതി കമീഷൻ ചെയ്തിട്ടും ആവശ്യത്തിന് കുടിവെള്ളം നൽകാൻ അധികൃതർക്ക് കഴിഞ്ഞില്ല. പൈപ്പ് പൊട്ടൽ സംഭവം തുടർക്കഥയായതോടെ ഇതിൽ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണവും ശക്തമായി. തുടർച്ചയായി പൈപ്പ് പൊട്ടുന്നതുമൂലം എടത്വ-അമ്പലപ്പുഴ റോഡിന് ബലക്ഷയം ഉണ്ടായതായി പൊതുമരാമത്ത് അധികൃതർ പറഞ്ഞു. ആദ്യം പൈപ്പ് പൊട്ടിയ ഭാഗത്തെ റോഡിെൻറ ടാറിങ് ഇതുവരെ പൂർത്തിയാക്കിയതുമില്ല. തറയോട് പാകൽ പൂർത്തിയായി; ഗതാഗതം ഇന്ന് പുനഃസ്ഥാപിക്കും ആലപ്പുഴ: ജനറൽ ആശുപത്രിക്ക് മുന്നിലെ തറയോട് പാകൽ പൂർത്തിയായി. പ്രവൃത്തിയുടെ ഭാഗമായി ഗതാഗതം നിരോധിച്ചത് ചൊവ്വാഴ്ച പുനഃസ്ഥാപിക്കുമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു. ശനിയാഴ്ചയാണ് തറയോട് പാകാൻ തുടങ്ങിയത്. രാവും പകലുമായി 25ഓളം പണിക്കാരും ഉദ്യോഗസ്ഥരും ചേർന്നാണ് പ്രവർത്തനം അന്തിമഘട്ടത്തിൽ എത്തിച്ചത്. 25 ലക്ഷം രൂപയാണ് ചെലവുവരുന്നത്. പുന്നപ്ര ചന്ത ഭാഗത്തും വലിയചുടുകാടുമാണ് ഇനി തറയോട് പാകാനുള്ളത്. 75 ലക്ഷം രൂപയാണ് വകുപ്പ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ബുധനാഴ്ചതന്നെ ഇവിടെ പണി ആരംഭിക്കും. അതേസമയം, ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത് ഗതാഗതക്കുരുക്കിന് കാരണമായി. തെക്കോട്ട് പോകേണ്ട വാഹനങ്ങൾ വെള്ളക്കിണർ ജങ്ഷൻ വഴിയാണ് കടത്തിവിട്ടത്. ഇടറോഡുകളിലേക്ക് ഇരുചക്ര വാഹനങ്ങളും ഒാേട്ടാറിക്ഷകളും നിർബാധം കയറിയതുമൂലം കുരുക്ക് മുറുകുകയായിരുന്നു. മാതൃ-പിതൃവേദി പ്രവര്‍ത്തനം ആരംഭിച്ചു കുട്ടനാട്: മാതൃ-പിതൃവേദി എടത്വ ഫൊറോന പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം സെൻറ് ജോര്‍ജ് ഫൊറോന പള്ളിയില്‍ അതിരൂപത ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍ നിർവഹിച്ചു. പ്രസിഡൻറ് വര്‍ഗീസ് മാത്യു നെല്ലിക്കല്‍, കോട്ടയം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ് എന്നിവര്‍ ക്ലാസ് നടത്തി. ഫൊറോന ഡയറക്ടര്‍ ഫാ. തോമസ് പുത്തന്‍പുരക്കല്‍ അധ്യക്ഷത വഹിച്ചു. അതിരൂപത സെക്രട്ടറി ജോണ്‍ സി. കാട്ടൂര്‍, ഫെലിക്‌സ് ജോസഫ്, ജോസഫ് വര്‍ഗീസ് ഏഴരയില്‍, അനീറ്റ ജോസഫ്, കുഞ്ഞുമോള്‍, ലൗലി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.