വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ച്​ ആശുപത്രി ഗേറ്റ് അടച്ചു

അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയുടെ വടക്കുഭാഗത്തെ റോഡിനിരുവശവുമുള്ള വഴിയോര കച്ചവടക്കാരെയും റോഡിലേക്ക് തള്ളിനിന്ന കടമുറികളുടെ മുൻഭാഗവും പഞ്ചായത്ത് അധികൃതർ പൊലീസ് സഹായത്തോടെ ഒഴിപ്പിച്ച് ഗേറ്റ് അടച്ചത് പ്രതിഷേധത്തിനിടയാക്കി. ആശുപത്രി മതിലി​െൻറ കിഴക്ക് പള്ളിമുക്ക് ഭാഗം മുതൽ പടിഞ്ഞാേറ അറ്റം റെയിൽവേ ഗേറ്റ് വരെയുള്ള ഭാഗത്തെ വഴിയോര കച്ചവടക്കാരെയാണ് ഒഴിപ്പിച്ചത്. ചെറിയ സാധനങ്ങൾ വിൽക്കുന്നവർ, മുറുക്കാൻ കച്ചവടക്കാർ, കപ്പലണ്ടി കച്ചവടക്കാർ വരെ ഇക്കൂട്ടത്തിലുണ്ട്. കൂടാതെ ഇവിടെ സ്ഥിരമായി കടമുറികളിൽ കച്ചവടം നടത്തിവന്നിരുന്നവരുടെ, റോഡിലേക്ക് ഇറക്കിവെച്ചിരുന്ന ഭാഗങ്ങളും പൊളിച്ചുനീക്കി. ആശുപത്രിയുടെ പടിഞ്ഞാറ് തീരദേശ മേഖലയിൽനിന്ന് വരുന്നവർക്കായി വടക്കേ മതിലി​െൻറ മധ്യത്തിലായി സ്ഥാപിച്ച ഗേറ്റ് പൂട്ടിയതിൽ പ്രതിഷേധവുമായി കച്ചവടക്കാർ രംഗത്തുവന്നു. ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മതിലി​െൻറ വടക്കേ ഗേറ്റിലൂടെ വെളിയിൽ ഇറങ്ങി കടകളിൽ എത്തുന്നതിനും ആഹാരങ്ങൾ വാങ്ങുന്നതിനുമുള്ള എളുപ്പവഴിയായിരുന്നു. ആശുപത്രി അധികൃതർ ഗേറ്റ് പൂട്ടിയതോടെ ഇനി മുതൽ രോഗികളും കൂട്ടിരിപ്പുകാരും ദേശീയപാതയിലെത്തി വേണം കറങ്ങി വടക്കുഭാഗത്തെ കടകളിൽ എത്താൻ. ഗേറ്റ് അടച്ചത് ആശുപത്രിക്ക് അകത്തുള്ള കച്ചവടക്കാരെ സഹായിക്കാനാണെന്നാണ് പുറത്തുള്ള ചെറുകിട കച്ചവടക്കാർ പറയുന്നത്. റോഡ് കൈയേറിയെന്ന് പറഞ്ഞ് പാവപ്പെട്ട വഴിയോര കച്ചവടക്കാരുടെയും ചെറുകിട കച്ചവടക്കാരുടെയും അന്നംമുട്ടിച്ച് തൊഴിൽരഹിതരാക്കി പട്ടിണിയിലേക്ക് തള്ളിവിടാനുള്ള നീക്കത്തിൽനിന്ന് പഞ്ചായത്ത് അധികൃതരും ആശുപത്രി അധികൃതരും പിന്മാറണമെന്ന ആവശ്യം ശക്തമായി. കളിക്കളത്തിനായി ഒപ്പുശേഖരണം അരൂർ: എഴുപുന്ന പഞ്ചായത്തിന് ഒരു കളിക്കളം എന്ന കായികപ്രേമികളുടെ കാലങ്ങളായുള്ള ആവശ്യത്തിൽ പഞ്ചായത്ത് സമിതിയുടെ മെല്ലെപ്പോക്ക് ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി.വൈ.എം പ്രവർത്തകർ കൂട്ടയോട്ട മത്സരവും ബാനറിൽ ഒപ്പുശേഖരണവും സംഘടിപ്പിച്ചു. എഴുപുന്ന വടക്ക് അമലോത്ഭവ മാത പള്ളിയിൽനിന്ന് പഞ്ചായത്ത് ഓഫിസ് വരെ നടത്തിയ കൂട്ടയോട്ട മത്സരം കെ.സി.വൈ.എം കൊച്ചി രൂപത അസി. ഡയറക്ടർ ഫാ. സനീഷ് പുളിക്കപ്പറമ്പിൽ ഫ്ലാഗ്ഓഫ് ചെയ്തു. പ്രതിഷേധ യോഗവും ഒപ്പുശേഖരണവും രൂപത ആനിമേറ്റർ ആദർശ് ജോയി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ഡിക്സൺ ചാമക്കുഴി അധ്യക്ഷത വഹിച്ചു. എൻ.കെ. രാജീവൻ, ക്ലിൻറൺ ഫ്രാൻസിസ്, ജോസ്മോൻ കാനക്കാപ്പള്ളി, സോജോ നെടുമ്പള്ളി എന്നിവർ സംസാരിച്ചു. കേരള കോണ്‍ഗ്രസ് (ജേക്കബ്) ഒറ്റക്കെട്ടായി നീങ്ങും കുട്ടനാട്: കേരള കോണ്‍ഗ്രസ് (ജേക്കബ്) കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റിക്ക് എതിരായി എടുത്ത നടപടികള്‍ പിന്‍വലിക്കാനും പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകാനും തീരുമാനിച്ചു. പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബി​െൻറ സാന്നിധ്യത്തില്‍ ചേർന്ന ജില്ല സെക്രട്ടേറിയറ്റിേൻറതാണ് തീരുമാനം. യു.ഡി.എഫ് രാപകല്‍ സമരവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. ജില്ല പ്രസിഡൻറ് കോശി തുണ്ടുപറമ്പില്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ജോര്‍ജ് ജോസഫ്, ട്രഷറര്‍ ബാബു വലിയവീടന്‍, ഹൈപവര്‍ കമ്മിറ്റി അംഗങ്ങളായ തോമസ്കുട്ടി മാത്യു, ജിജോ കാപ്പന്‍, ബി. ഷാജി, വി. രഘുനാഥന്‍ തുടങ്ങിയവര്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.