കാർത്തികപ്പള്ളിയിൽ കുടിവെള്ള വിതരണം തുടങ്ങണം

ഹരിപ്പാട്: വരൾച്ച കണക്കിലെടുത്ത് റവന്യൂ വകുപ്പ് കുടിവെള്ള വിതരണം തുടങ്ങണമെന്ന് കർത്തികപ്പള്ളി താലൂക്ക് വികസന സമിതി പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കലക്ടറെ വിവരമറിയിക്കാൻ തഹസിൽദാറെ ചുമതലപ്പെടുത്തി. പാടശേഖരങ്ങളിലെ കൃഷിയിറക്ക് കഴിഞ്ഞാലുടൻ ഓരുമുട്ട് മാറ്റാനും ജല നിർഗമനമാർഗം തുറന്ന് കൃഷിക്ക് ശുദ്ധജലം കിട്ടാൻ സൗകര്യമുണ്ടാക്കാനും ഇറിഗേഷൻ വകുപ്പിനെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു. ദേശീയപാതയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ റവന്യൂ-പൊലീസ് വകുപ്പ് അധികൃതരുടെ സഹായം തേടാൻ ദേശീയപാത വിഭാഗം അസിസ്റ്റൻറ് എൻജിനീയറെ ചുമതലപ്പെടുത്തി. വലിയകുളങ്ങര പമ്പ്ഹൗസിലെ കുഴൽക്കിണർ സ്ഥാപിക്കുന്ന ജോലി 28 ദിവസത്തിനകം തീർത്തുതരുമെന്ന ബന്ധപ്പെട്ട അധികൃതരുടെ ഉറപ്പ് എ.ഇ യോഗത്തിൽ അറിയിച്ചു. കായംകുളം രണ്ടാംകുറ്റി ജങ്ഷനിലെ സിഗ്നൽ ലൈറ്റ് അശാസ്ത്രീയമായാണ് സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ ഇവിടെ മൂന്നുപേർ മരിച്ചു. റോഡിലേക്കുള്ള കച്ചവടക്കാരുടെ കൈയേറ്റവും പ്രശ്നമാണ്. ഇതിന് പരിഹാരം കാണാൻ പി.ഡബ്ല്യു.ഡി അധികൃതരോട് നിർദേശിച്ചു. ടിപ്പർ, ഇരുചക്ര വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിച്ച് അപകടങ്ങൾ കുറച്ചുകൊണ്ടുവരാൻ കർശന നടപടി സ്വീകരിക്കണം. കായംകുളം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ വൃത്തിഹീനമായ സാഹചര്യത്തിൽ കഴിയുന്നു. ഇവരുടെ കടന്നുകയറ്റം നിയന്ത്രിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തി. ഇവർക്ക് ലേബർ കാർഡ് നൽകാൻ ലേബർ ഒാഫിസ് അധികൃതരെ അറിയിക്കാനും തീരുമാനമായി. യോഗത്തിൽ കെ.സി. വേണുഗോപാൽ എം.പിയുടെ പ്രതിനിധി എം.എം. ബഷീർ അധ്യക്ഷത വഹിച്ചു. തഹസിൽദാർ (ഭൂരേഖ) കെ.ബി. ശശി, ഡെപ്യൂട്ടി തഹസിൽദാർ മോളി ഉമ്മൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. അവാര്‍ഡ് തുകകൊണ്ട് റോഡ് നവീകരിച്ചു ചേര്‍ത്തല: തെക്ക് പഞ്ചായത്തിന് ലഭിച്ച അവാര്‍ഡ് തുക വിനിയോഗിച്ച് നവീകരിച്ച റോഡ് നാടിന് സമര്‍പ്പിച്ചു. 15ാം വാര്‍ഡിലെ മരോട്ടിച്ചുവട്-കിഴക്കേവെളി റോഡാണ് ടാര്‍ചെയ്ത് നവീകരിച്ചത്. പഞ്ചായത്തി​െൻറ വസ്തുനികുതി 100 ശതമാനം സമാഹരിച്ചതിന് ലഭിച്ച അഞ്ചുലക്ഷം രൂപയും പ്ലാന്‍ ഫണ്ടിലെ മൂന്നുലക്ഷവും വിനിയോഗിച്ചാണ് ടാറിങ് പൂര്‍ത്തിയാക്കിയത്. നികുതി സമാഹരണം സമ്പൂര്‍ണമാക്കാന്‍ ഏർപ്പെടുത്തിയതാണ് അവാർഡ്. കയർ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആർ. നാസര്‍ റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വി.എ. സേതുലക്ഷ്മി അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എസ്. രാധാകൃഷ്ണൻ, ലൈഫ് മിഷന്‍ ജില്ല കോഓഡിനേറ്റര്‍ പി.പി. ഉദയസിംഹൻ, ചേര്‍ത്തല തെക്ക് സഹകരണ ബാങ്ക് പ്രസിഡൻറ് സി.വി. മനോഹരൻ, എം.എൻ. പൊന്നപ്പൻ, വി. വിനോദ്, ബി. സലീം, വി.കെ. ഷാജി എന്നിവര്‍ സംസാരിച്ചു. തെരഞ്ഞെടുപ്പ് കൺെവൻഷൻ ആലപ്പുഴ: വെൽഫെയർ പാർട്ടി അമ്പലപ്പുഴ മണ്ഡലം തെരഞ്ഞെടുപ്പ് കൺെവൻഷൻ നടത്തി. സംസ്ഥാന സമിതി അംഗം അബ്ദുൽ അസീസ് പാരിപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ല സമിതി അംഗം നെജീവ് പൊന്നാപള്ളി അധ്യക്ഷത വഹിച്ചു. കൊല്ലം ജില്ല സെക്രട്ടറി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഭാരവാഹികൾ: ബഷീർ തുണ്ടിൽ (പ്രസി), സുഭദ്രാമ്മ തോട്ടപ്പള്ളി, ഗംഗാധരൻ (വൈസ് പ്രസി), കബീർ മുസ്തഫ (സെക്ര), നൗഷാദ് പടിപ്പുര, സരസ്വതി (ജോ. സെക്ര), സെലീന നിസാർ (ട്രഷ), സി.എസ്. നാസർ, വൈ. ഫൈസൽ, യാസിർ തുണ്ടിൽ, മുഹമ്മദ് കബീർ ഹക്കീം, ജോൺ ബ്രിേട്ടാ, സിറാജ്, ബീന, അബ്ദുൽ ലത്തീഫ്, സുനീറ മജീദ് (അംഗം).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.