കവർച്ചക്കാർ അരങ്ങുവാഴുന്നു; ഭീതിയോടെ ജനം

ആലുവ: ജനങ്ങളിൽ ഭീതിപരത്തി ജില്ല പൊലീസ് ആസ്‌ഥാന നഗരിയിലും സമീപപ്രദേശങ്ങളിലും മോഷ്ടാക്കൾ വിലസുന്നു. സമീപ വർഷങ്ങളിൽ ചെറുതും വലുതുമായ നിരവധി കവർച്ചയും പിടിച്ചുപറിയുമാണ് ആലുവയിലും സമീപപ്രദേശങ്ങളിലും നടന്നത്. ഇതിൽ ഭൂരിഭാഗം കുറ്റകൃത്യങ്ങൾക്കും ഒരു തുമ്പുപോലും കണ്ടെത്താൻ പൊലീസിനായിട്ടില്ല ഒന്നരമാസത്തിനിടെ ഡസനോളം മോഷണക്കേസാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒന്നിൽപോലും പ്രതികളെ പിടികൂടാനായിട്ടില്ല. ഞായറാഴ്ച പുലർച്ച ഉറങ്ങിക്കിടന്ന മാതാവി​െൻറയും മകളുടെയും മാലയും പാദസരവും ഉൾപ്പെടെ 10 പവൻ സ്വർണം കവർന്ന സംഭവമാണ് ഏറ്റവും ഒടുവിലേത്തേ്. ഫ്രൻഡ്ഷിപ് റോഡിൽ മംഗലപ്പിള്ളി റാണി ഫ്രാൻസിസി​െൻറ വീട്ടിലായിരുന്നു കവർച്ച. ശനിയാഴ്ച റാണിയുടെ മകളുടെ വിവാഹ നിശ്ചയമായിരുന്നു. ജില്ല പൊലീസ് ആസ്‌ഥാനത്തിനടുത്താണ് കവർച്ച നടന്ന വീട്. നഗരത്തിൽ നിരവധി പൊലീസ് ഓഫിസാണുള്ളത്. പല വിഭാഗങ്ങളുടേതായി നിരവധി സംഘങ്ങൾ റോന്തുചുറ്റുന്നുമുണ്ട്. എന്നിട്ടും പ്രതികൾ കവർച്ച നടത്തി എളുപ്പത്തിൽ രക്ഷപ്പെടുകയാണ്. ജനുവരി 14ന് പകലാണ് തോട്ടുമുഖത്ത് വീട് കുത്തിത്തുറന്ന് 30 ലക്ഷം രൂപ വരുന്ന 115 പവൻ സ്വർണവും 90,000 രൂപയും കവർന്നത്. കൃത്യം നടത്താൻ ഒന്നിലധികം പേരുണ്ടായിരുന്നുവെന്ന് വ്യക്തമാണ്. ഇതര സംസ്‌ഥാനക്കാർ ഉൾപ്പെടെ ഇരുനൂറോളം പേരുടെ വിരലടയാളം പൊലീസ് പരിശോധിച്ചെങ്കിലും തുമ്പ് ലഭിച്ചില്ല. തൊട്ടടുത്ത ദിവസമാണ് നഗരത്തിലെ ലോഡ്ജിൽനിന്ന് പണവും മൊബൈൽ ഫോണും നഷ്‌ടമായത്‌. രാജാജി ടൂറിസ്‌റ്റ് ഹോമിൽ മുറിയെടുത്ത കാസർകോട് സ്വദേശിയുടെ 1300 റിയാലും മൊബൈൽ ഫോണുമാണ് കവർന്നത്. സി.സി ടി.വിയിൽ മോഷ്‌ടാവെന്ന് സംശയിക്കുന്ന യുവാവി‍​െൻറ ചിത്രം ലഭ്യമായിട്ടുണ്ട്. എന്നിട്ടും പ്രതിയെ കണ്ടെത്താനായിട്ടില്ല. സീനത്ത് തിയറ്ററിന് എതിർവശത്തെ ഫാൻസി കട കുത്തിത്തുറന്ന് പണവും ഒന്നരലക്ഷത്തോളം രൂപയുടെ സൗന്ദര്യവർധക വസ്തുക്കളും കവർന്നതാണ് മൂന്നാമത്തെ സംഭവം. പൊലീസ് സ്‌റ്റേഷ​െൻറ മൂക്കിനുതാഴെയാണ് കവർച്ച നടന്നത്. ഇവിടെനിന്നും രണ്ടുപേരുടെ വിരലടയാളം പൊലീസിന് ലഭിച്ചിരുന്നു. പ്രതികളെ കിട്ടിയിട്ടില്ല. ഏതാനും വർഷം മുമ്പ് 300 പവൻ കവർന്ന സംഭവത്തിൽ ഇപ്പോഴും തുമ്പായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.