ആലുവ: നഗരത്തിന് തലവേദനയായ റെയിൽവേ ഗുഡ്‌സ് ഷെഡ് മാറ്റാതിരിക്കാൻ ഉദ്യോഗസ്‌ഥർ ഗൂഢനീക്കം നടത്തുന്നതായി ആരോപണം. ഗുഡ്‌സ് ഷെഡ് നീക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷനെ സമീപിച്ച പൊതുപ്രവർത്തകൻ ഖാലിദ് മുണ്ടപ്പിള്ളിയാണ് ആരോപണമുന്നയിച്ചിട്ടുള്ളത്. ആലുവ റെയിൽേവ സ്‌റ്റേഷനിൽ യാത്രക്കാരെ ഗുരുതരമായി ബാധിക്കുന്ന സിമൻറ് പൊടിക്ക് കാരണമായ ഗുഡ്സ് ഷെഡ്, കളമശ്ശേരിയിലേക്ക് മാറ്റിസ്ഥാപിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഖാലിദ് ഹരജി സമർപ്പിച്ചത്. ഇതിന് സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷനൽ മാനേജർ, കമീഷന് നൽകിയ മറുപടിയിൽ പലതും വസ്തവവിരുദ്ധമാണെന്ന് ഖാലിദ് പറഞ്ഞു. ഗുഡ്സ് ഷെഡ് അവിടെതന്നെ നിലനിർത്താനുള്ള ഗൂഢലക്ഷ്യത്തിെൻറ ഭാഗമാണിത്. ഗുഡ്സ് ഷെഡ് സമീപവാസികൾക്കും െറയിൽവേ സ്‌റ്റേഷനിൽ വരുന്ന യാത്രക്കാർക്കും ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അടക്കമുള്ളവർ പലപ്പോഴും രേഖപ്പെടുത്തിയിരുന്നു. റോഡിലും സമീപ കാനയിലും സിമൻറ് പൊടി വ്യാപിച്ചതായി കണ്ടെത്തിയിട്ടുമുണ്ട്. റെയിൽവേയുടെ റിപ്പോർട്ടിൽ ഭക്ഷ്യസാധനങ്ങളും ഫെർട്ടിലൈസറും സിമൻറും ഇറക്കുന്നു എന്നത് അസത്യമാണ്. സിമൻറ് മാത്രമേ ഇവിടെ ഇറക്കുന്നുള്ളൂ. ജനസാന്ദ്രതയേറിയ പട്ടണത്തിലെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന റെയിൽവേ സ്‌റ്റേഷനിൽ പടിഞ്ഞാറൻ കവാടം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകൾ സമരപാതയിലാണെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.