മദ്​റസ ഫെസ്‌റ്റ്

ea52 nihal ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന തല മദ്റസ ഫെസ്റ്റിൽ ഖുർആൻ പാരായണം സീനിയർ ഒന്നാംസ്ഥാനം നേടിയ മുഹമ്മദ് നിഹാൽ ea53 althaf ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന തല മദ്റസ ഫെസ്റ്റിൽ ഖുർആൻ പാരായണം ജൂനിയർ വിഭാഗത്തിൽ രണ്ടാംസ്ഥാനം നേടിയ അൽത്താഫ് തോട്ടക്കാട്ടുകര ജമാഅത്തിന് നേട്ടം ആലുവ: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാനതല മദ്റസ ഫെസ്റ്റിൽ ജില്ല 56 പോയൻറുമായി മൂന്നാംസ്ഥാനത്തെത്തിയപ്പോൾ ജില്ലക്കുവേണ്ടി കൂടുതൽ പോയൻറ് നേടിയത് തോട്ടക്കാട്ടുകര മുസ്ലിം ജമാഅത്തിന് കീഴിലെ വിദ്യാർഥികൾ. ഖുർആൻ മത്സരത്തിൽ ഒന്നാം സ്ഥാനം(സീനിയർ) മുഹമ്മദ് നിഹാൽ നിലനിർത്തിയപ്പോൾ ജൂനിയർ വിഭാഗത്തിൽ രണ്ടാംസ്ഥാനം അൽത്താഫും നേടി. സ്വാലിഹ് നൗഷാദ്, സ്വാലിഹ് നാസർ, സഫ്‌വാൻ ഷമീർ, മുഹമ്മദ് മുനീർ, ഷാരൂഖ് ഷുക്കൂർ തുടങ്ങിയവർ സംഭാഷണം, അറബി പ്രസംഗം എന്നീ മത്സരങ്ങളിൽ മികവുപുലർത്തി. മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെയും അധ്യാപകരെയും ജമാഅത്ത് കമ്മിറ്റിയും മദ്റസ കമ്മിറ്റിയും അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.