ചെങ്ങന്നൂർ: കിണറ്റിലകപ്പെട്ടയാളെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. പുലിയൂർ പേരിശ്ശേരി പുളിക്കൽ ഗോപാലകൃഷ്ണെൻറ മകൻ ബിനുകുമാറിനെയാണ് (42) രക്ഷപ്പെടുത്തിയത്. പുലിയൂർ കല്ലുങ്കൽ ഹരികുമാറിെൻറ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിെട കാലിലെ പേശിവലിവിനെത്തുടർന്ന് മുകളിലേക്ക് കയറാനാകാതെ കിണറ്റിൽ അകപ്പെടുകയായിരുന്നു. കിണറിന് 40 അടി താഴ്ചയും 15 അടി വെള്ളവും ഉണ്ടായിരുന്നു. ചെങ്ങന്നൂർ ഫയർസ്റ്റേഷൻ ഓഫിസർ ശംഭു നമ്പൂതിരി, ലീഡിങ് ഫയർമാൻ രാജേഷ് കുമാർ, ഫയർമാന്മാരായ സുജിൻ, ഗോഡ്വിൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. റോഡ് നിശ്ചലമാക്കല്‍ സമരം നടത്തി മാന്നാർ: ഇന്ധനവില വര്‍ധനക്കെതിരെ എസ്.ഡി.പി.െഎ ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാന്നാർ മാർക്കറ്റ് ജങ്ഷനിൽ 10 മിനിറ്റ് റോഡ് നിശ്ചലമാക്കല്‍ സമരം നടത്തി. പെട്രോള്‍, ഡീസല്‍ വില നിര്‍ണയാധികാരം ഓയില്‍ കമ്പനികളില്‍നിന്ന് തിരിച്ചുപിടിക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഈടാക്കുന്ന ഭീമമായ ഇന്ധന നികുതി കുറക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. മണ്ഡലം പ്രസിഡൻറ് അനീസ് നാഥൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സിറാജ് പീടികയിൽ, അഷാദ് കൊല്ലകടവ്, ഷാനവാസ് കുരട്ടിക്കാട്, അൻവർ, ഷഫീഖ്, നിസാം ചക്കുളത്ത്, ഹാരിസ്, ഫിറോസ് എന്നിവർ നേതൃത്വം നൽകി. പീഡനശ്രമം: പ്രതി റിമാൻഡിൽ അമ്പലപ്പുഴ: പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ റിമാൻഡ് ചെയ്തു. കാക്കാഴം വളഞ്ഞവഴി മുളക്കാപറമ്പിൽ മുഹമ്മദ് കുഞ്ഞിനെയാണ് (55) ആലപ്പുഴ കോടതി റിമാൻഡ് ചെയ്തത്. എട്ട് വയസ്സുള്ള പെൺകുട്ടി ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അമ്പലപ്പുഴ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.