ക്ഷമിക്കാനും പൊറുക്കാനും പഠിപ്പിക്കുന്ന മാതൃത്വം

കാലടി: സ്വന്തം മക‍​െൻറ കാര്യത്തിലും മാതൃകയാക്കിയ മാതാവ്. വൈദികനായ മകനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ആ അമ്മ മലയാറ്റൂർ ഗ്രാമത്തി​െൻറ തേങ്ങലായി മാറി. കൊല്ലപ്പെട്ട അന്തർദേശീയ തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ടി​െൻറ മാതാവ് േത്രസ്യാമ്മ പ്രതി മലയാറ്റൂർ തേക്കിൻതോട്ടം സ്വദേശിയും കപ്യാരുമായ ജോണി വട്ടപ്പറമ്പിലി​െൻറ വീട്ടിലെത്തി ഭാര്യ ആനിയെയും കുടുംബത്തെയും ആശ്വസിപ്പിച്ചത് കണ്ടുനിന്നവരെ ഈറനണിയിച്ചു. ആറുമാസം മുമ്പാണ് റെക്ടറുടെ പിതാവ് കണ്ണൂർ കരിമ്പൻചാൽ വെള്ളാട്ട് വീട്ടിൽ പൗലോസ് മരിച്ചത്. ഭർത്താവി​െൻറയും മക​െൻറയും വേർപാടിലും മാനസികമായി തളർന്ന നിലയിലാണ് േത്രസ്യാമ്മ. ഈസ്റ്റർ, പുതുഞായർ തിരുനാളിനുള്ള എല്ലാ ഒരുക്കവും പൂർത്തിയാക്കിയിരിക്കെയാണ് കഴിഞ്ഞ വ്യാഴാഴ്ച ഫാ. തേലക്കാട്ടിനെ അമിതമായി മദ്യപിച്ച് എത്തിയ കപ്യാർ ജോണി കുത്തിക്കൊന്നത്. കഴിഞ്ഞദിവസം നടന്ന സംസ്കാരച്ചടങ്ങിൽ ജോണിക്ക് മാപ്പു നൽകുന്നു എന്നും റെക്ടറുടെ കുടുംബം ഈ തെറ്റ് പൊറുക്കാൻ തയാറാവണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞിരുന്നു. ദാരുണ സംഭവത്തെത്തുടർന്ന് ഒറ്റപ്പെട്ട് അതീവ ദുഃഖത്തിലായിരുന്ന ജോണിയുടെ കുടുംബത്തിന് വലിയ ആശ്വാസമായി ഈ സന്ദർശനം. മലയാറ്റൂർ പള്ളി ഇടവക വികാരി ഫാ. ജോൺ തേക്കാനത്തി​െൻറ നേതൃത്വത്തിൽ ഫാ. തേലക്കാട്ടി​െൻറ മാതാവ് േത്രസ്യാമ്മ, സഹോദരി േത്രസ്യ, അനുജൻ സെബാസ്റ്റ്യൻ, അടുത്ത ബന്ധു പാപ്പച്ചൻ, പാപ്പച്ച​െൻറ മകൻ ഫാ. സേവ്യർ തേലക്കാട്ട് (ബിജു), ബിനോജ്, പള്ളി കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവരാണ് എത്തിയത്. ജോണിയുടെ വീട്ടിൽ ഭാര്യ ആനിയും മക്കളും ബന്ധുക്കളുമുണ്ടായിരുന്നു. ഫാ. തേലക്കാട്ടി​െൻറ മാതാവ് ആനിെയയും മക്കളെയും കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. വികാരനിർഭര നിമിഷങ്ങൾക്കൊടുവിൽ തളർന്നുവീണ ആനിയെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി. എല്ലാവരും ക്ഷമിക്കണമെന്നും അറിയാതെ സംഭവിച്ച തെറ്റാണ് എന്നും പ്രതി ജോണി പൊലീസിനോട് പറഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.