ട്വൻറി20യെ പഠിക്കാൻ ആം ആദ്മി നേതാക്കള്‍ കിഴക്കമ്പലത്ത്​

കൊച്ചി: കിഴക്കമ്പലം പഞ്ചായത്തില്‍ രണ്ടര വര്‍ഷം പിന്നിട്ട ട്വൻറി20യുടെ വികസന പ്രവര്‍ത്തനങ്ങള്‍ പഠിക്കാനും രാജ്യത്തുടനീളം ട്വൻറി20 മാതൃകയില്‍ പ്രവര്‍ത്തിക്കാനും ലക്ഷ്യമിട്ട് ആം ആദ്മി നേതാക്കള്‍ കിഴക്കമ്പലം സന്ദര്‍ശിച്ചു. ആം ആദ്മി പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയംഗവും രാജ്യസഭാ അംഗവുമായ സഞ്ജയ് സിങ്, കേരളത്തി‍​െൻറ ചുമതലയുള്ള ആംആദ്മി പാര്‍ട്ടി ദേശീയകമ്മിറ്റിയംഗവും എം.എൽ.എയും മുന്‍ ഡല്‍ഹി നിയമ മന്ത്രിയുമായ അഡ്വ. സോമനാഥ് ഭാരതി, ആംആദ്മി പാര്‍ട്ടിയുടെ സംസ്ഥാന സമിതി കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ തുടങ്ങിയവരാണ് കിഴക്കമ്പലത്ത് എത്തിയത്. ട്വൻറി20യുടെ വികസന പ്രവര്‍ത്തനങ്ങളായ രാജ്യത്തെ ആദ്യത്തെ ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റ്, ലക്ഷം വീട് കോളനി, റോഡ് നിർമാണം, തോട് നിർമാണം എന്നിവ സംഘം സന്ദര്‍ശിച്ചു. പഞ്ചായത്തി‍​െൻറ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡല്‍ഹി മുഖ്യമന്ത്രിയുമായി പങ്കുവെക്കുമെന്ന് അഡ്വ. സോമനാഥ് ഭാരതി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.