ട്രെയിനിൽനിന്ന്​ വീണ്​ യുവാക്കൾക്ക്​ പരിക്ക്​

കൊച്ചി: ഒാടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് വീണ് രണ്ട് യുവാക്കൾക്ക് പരിക്ക്. കൊട്ടാരക്കര സരസ്വതി മന്ദിരത്തിൽ തുളസീധരൻ പിള്ളയുടെ മകൻ കമൽ (22), അടൂർ രഞ്ജിത് ഭവനിൽ രാജേന്ദ്രൻ പിള്ളയുടെ മകൻ സുജിത് (24) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച പുലർച്ച രേണ്ടാടെ തൃപ്പൂണിത്തുറക്കും തിരുവാങ്കുളത്തിനുമിടയിൽ കടുമംഗലത്താണ് അപകടം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന കമലും സുജിത്തും പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നെന്ന് എറണാകുളം റെയിൽേവ പൊലീസ് അറിയിച്ചു. ഇവർ ട്രെയിനി​െൻറ വാതിലിനരികിൽനിന്നാണ് യാത്ര ചെയ്തതെന്ന് പറയുന്നു. ഇരുവർക്കും തലക്കാണ് പരിക്ക്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ വൈകീേട്ടാടെ ബന്ധുക്കളെത്തി നാട്ടിലേക്ക് കൊണ്ടുപോയി. പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.