ലാപ്ടോപ് നൽകി

പള്ളിക്കര: കുന്നത്തുനാട് ഗ്രാമപഞ്ചായത്തിൽ എസ്. സി വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണം പഞ്ചായത്ത് പ്രസിഡൻറ് ജിജോ വി. തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പരിധിയിലെ പ്രഫഷനൽ കോഴ്സുകൾ പഠിക്കുന്ന 18 വിദ്യാർഥികൾക്കാണ് ലാപ്ടോപ് വിതരണം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് നെസി ഉസ്മാൻ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ.പി. കുഞ്ഞുമുഹമ്മദ്, ജെസി ഷാജി, ടി.വി. ശശി, മെംബർമാരായ എൻ.വി. രാജപ്പൻ, കെ.കെ. പ്രഭാകരൻ, പി.പി. അബൂബക്കർ, പഞ്ചായത്ത് സെക്രട്ടറി രാജേഷ് ടി. വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ആം ആദ്മി നേതാക്കൾ കിഴക്കമ്പലം സന്ദർശിച്ചു കിഴക്കമ്പലം: ട്വൻറി20യുടെ വികസന പ്രവർത്തനങ്ങൾ പഠിക്കാൻ ആം ആദ്മി നേതാക്കൾ കിഴക്കമ്പലം പഞ്ചായത്ത് സന്ദർശിച്ചു. ദേശീയ നിർവാഹക സമിതിയംഗവും രാജ്യസഭാ അംഗവുമായ സഞ്ജയ് സിങ്, മുൻ ഡൽഹി നിയമമന്ത്രിയുമായ സോമനാഥ് ഭാരതി, ആം ആദ്മി പാർട്ടിയുടെ സംസ്ഥാന സമിതി കൺവീനർ സി.ആർ. നീലകണ്ഠൻ തുടങ്ങിയവരാണ് കിഴക്കമ്പലത്ത് എത്തിയത്. ഭക്ഷ്യ സുരക്ഷ മാർക്കറ്റ്, ലക്ഷംവീട് കോളനി, റോഡ് നിർമാണം, തോട് നിർമാണം എന്നിവ സംഘം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.