ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു

കൂത്താട്ടുകുളം: കെ.എസ്.കെ.ടി.യു തിരുമാറാടി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജൈവ പച്ചക്കറികൃഷി ആരംഭിച്ചു. തിരുമാറാടി വടക്കുംപാടം പാടശേഖരത്തിൽ വിത്ത് നട്ട് ജില്ല സെക്രട്ടറി സി.ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാറി​െൻറ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നെൽകൃഷിയും പച്ചക്കറി കൃഷിയും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെ.എസ്.കെ.ടി.യു ഇത്തരത്തിൽ വിവിധ പ്രദേശങ്ങളിൽ കൃഷി ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വില്ലേജ് കമ്മിറ്റി പ്രസിഡൻറ്, എ.എൻ. ശശി അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറും ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ ഒ.എൻ. വിജയൻ, ജില്ല കമ്മിറ്റി അംഗമായ എം.എം. ജോസഫ്, ഏരിയ സെക്രട്ടറി സി.എൻ. പ്രഭകുമാർ, ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സി. കുര്യാക്കോസ്, പഞ്ചായത്ത്‌ അംഗങ്ങളായ കെ.ആർ. പ്രകാശൻ, രമ മുരളീധര കൈമൾ, പ്രശാന്ത് പ്രഭാകരൻ, സഹകരണ ബാങ്ക് ഡയറക്ടർമാരായ വി.ആർ. രാധാകൃഷ്ണൻ, പി.പി. സാജു, മുരളീധര കൈമൾ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.