സൗജന്യ ദന്തപരിശോധന ക്യാമ്പ​്​ നടത്തു​ം

മൂവാറ്റുപുഴ: ഇന്ത്യൻ ഡ​െൻറൽ അസോസിയേഷൻ അംഗൻവാടി, യു.പി വിഭാഗം കുട്ടികൾക്കായി ആവിഷ്‌കരിച്ച പാൽപുഞ്ചിരി, മുകുളം പദ്ധതികളുടെ ഭാഗമായി സൗജന്യ ദന്തപരിശോധന നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതി​െൻറ ഭാഗമായി ചൊവ്വാഴ്ച രാവിലെ 10 മുതൽ ഓടക്കാലി അശമന്നൂർ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ ക്യാമ്പ് നടക്കും. ഇതോടൊപ്പം അംഗൻവാടി ടീച്ചർമാർക്കുള്ള ബോധവത്കരണ ക്ലാസും നടക്കും. കുട്ടികൾക്കാവശ്യമായ ചികിത്സ സൗകര്യം ഒരുക്കും. സാമ്പത്തിക പിന്നാക്കാവസ്ഥ മൂലം കുട്ടികളുടെ ദന്തരോഗത്തിന് യഥാസമയങ്ങളിൽ ചികിത്സതേടാതെ വരുന്നതോട രോഗം വ്യാപകമാകുന്നുണ്ട്. ഇതിനും പരിഹാരം കണ്ടെത്താനുംകൂടിയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്കായി അർബുദ നിർണയ ക്യാമ്പ് പെരുമ്പാവൂർ വൈ.എം.സി.എ ഹാളിൽ നടക്കും. റോട്ടറി ക്ലബ്, വൈസ്‌മെൻസ് ഇൻറർനാഷനൽ, മാർ ബസേലിയോസ് ഡ​െൻറൽ കോളജ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ക്യാമ്പ്. വരുന്ന അധ്യായനവർഷം മൂവാറ്റുപുഴ, പെരുമ്പാവൂർ, കോതമംഗലം മേഖലകളിലെ പ്രൈവമറി സ്‌കൂളുകളിലും ക്യാമ്പ്, സെമിനാർ, ദന്തസംരക്ഷണ കിറ്റ് വിതരണം എന്നിവ നടത്തും. 10ന് െവെകീട്ട് ആറിന് മൂവാറ്റുപുഴ ശ്രീമൂലം ക്ലബിൽ സംസ്ഥാനത്തെ 32 യൂനിറ്റിൽനിന്ന് മികവ് തെളിയിച്ച ഡോക്ടർമാർക്ക് എക്‌സലൻസ് അവാർഡ് നൽകുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് സിജു എം. പൗലോസ് പറഞ്ഞു. ഡ​െൻറൻ സംസ്ഥാന സെക്രട്ടറി ഡോ. മുരളീകൃഷ്ണ, ഹെൽത്ത് കൗൺസിൽ അംഗം ജോബി ജെ. പാറപ്പുറം എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.