മൂവാറ്റുപുഴ: താളമേളത്തോടെ വെട്ടികുളം പാടശേഖരത്ത് കൊയ്ത്തുത്സവം. രണ്ടാര്‍ വെട്ടികുളം പാടശേഖരത്തില്‍ മൂവാറ്റുപുഴ നിര്‍മല കോളജ് എന്‍.എസ്.എസ് വളൻറിയര്‍മാര്‍ വിതച്ച നാടന്‍ നെല്ലിനമായ ഗായത്രിയുടെ കൊയ്ത്തുത്സവമാണ് വിദ്യാർഥികള്‍ക്കും നാട്ടുകാര്‍ക്കും ആഘോഷമാക്കിയത്. വര്‍ഷങ്ങളായി തരിശുകിടന്ന വെട്ടികുളം പാടശേഖരത്തില്‍ കഴിഞ്ഞ വര്‍ഷം മുതലാണ് വിദ്യാർഥികള്‍ വിത്തിറക്കിയത്. കാലവര്‍ഷക്കെടുതിയില്‍ ഞാറ് നശിെച്ചങ്കിലും വീണ്ടും ഞാറിട്ട് വിദ്യാർഥികള്‍ കൃഷി പുനരാരംഭിച്ചു. ജൈവരീതിയിലുള്ള കൃഷിക്ക് നൂറുമേനി വിളവും ലഭിച്ചു. ആഘോഷമായി നടത്തിയ കൊയ്ത്തുത്സവം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ടി.എം. ഹാരീസ് ഉദ്ഘാടനം ചെയ്തു. ഹരിത കേരള മിഷെൻറയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയും വിദ്യാർഥികള്‍ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആവോലി പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുഹറ സിദ്ദീഖ്, വാര്‍ഡ് അംഗം ബല്‍ക്കീസ്, നിർമല കോളജ് ബര്‍സാര്‍ ഫാ. ജസ്റ്റിന്‍ കുര്യാക്കോസ്, പ്രോഗ്രാം ഓഫിസര്‍മാരായ നിബു തോംസൺ, സീമ ജോസഫ്, വളൻറിയര്‍മാരായ അപർണ അശോക്, ടി.എസ്. സന്ദീപ് എന്നിവരുടെ നേതൃത്വത്തില്‍ ഇരുനൂറോളം എന്‍.എസ്.എസ് വളൻറിയര്‍മാരും നാട്ടുകാരും പങ്കെടുത്തു. കൊയ്‌തെടുത്ത നെല്ല് അരിയാക്കി കാമ്പസില്‍ വിറ്റഴിക്കാനാണ് പദ്ധതി. അരിയാക്കുന്നത് വരെയുള്ള ജോലികള്‍ക്കായി അധ്യാപകരും വിദ്യാർഥികളും കോളജില്‍തന്നെ തങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.