വീടെന്ന സ്വപ്നം യാഥാർഥ്യമാകാതെ ഉമ്മർകുട്ടി യാത്രയായി

അമ്പലപ്പുഴ: കടലാക്രമണത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15ാം വാർഡ് പുതുവൽ വീട്ടിൽ ഉമ്മർകുട്ടി (86) വീട് എന്ന സ്വപ്നം യാഥാർഥ്യമാകാതെ യാത്രയായി. 2017 ജൂൺ മാസത്തിലുണ്ടായ കടലാക്രമണത്തിലാണ് ഉമ്മർകുട്ടിയുടെ വീടും സ്ഥലവും നഷ്ടമായത്. സൂനാമി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീടാണ് കടൽ കവർന്നത്. അതിനുശേഷം അയൽവാസിയായ പുതുവൽ കാർത്തികേയ​െൻറ വസതിക്ക് സമീപമുള്ള ഷെഡിലാണ് ഉമ്മർകുട്ടിയും ഭിന്നശേഷിക്കാരിയായ ഭാര്യ നദീറയും താമസിച്ചിരുന്നത്. ആദ്യ ഭാര്യ ബീഫാത്തുവി​െൻറ മരണത്തെ തുടർന്നാണ് നദീറയെ വിവാഹം കഴിച്ചത്. ആദ്യ ഭാര്യയിലുള്ള ഹസൻബീവിയും ലൈലയും വിവാഹിതരാണ്. അസുഖബാധിതനായ ഉമ്മർകുട്ടിയുടെ ജീവിതം വീടും സ്ഥലവും നഷ്ടമായതോടെ ദുരിതത്തിലായിരുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വം ഇല്ലാത്തതിനാൽ ഫിഷറീസ് വകുപ്പ് നടപ്പാക്കിയ സീറോ ലാൻഡ് പദ്ധതിയിൽ ഇവരെ ഉൾപ്പെടുത്തിയിരുന്നില്ല. ഭർത്താവി​െൻറ മരണത്തോടെ ഏകയായ നദീറക്ക് അടിയന്തരമായി സ്ഥലവും വീടും നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്‌ അംഗം യു.എം. കബീറും പഞ്ചായത്ത് അംഗം എൻ. ഷിനോയിയും ആവശ്യപ്പെട്ടു. പി. പരമേശ്വരന് ജന്മനാട്ടിൽ സ്വീകരണം മുഹമ്മ: പത്മവിഭൂഷന്‍ ലഭിച്ച പി. പരമേശ്വരന് ജന്മനാട് ഒരുക്കിയ 'ആദരണീയം 2018' സ്വീകരണ സമ്മേളനം സ്വാമി തുരിയ അമൃതാനന്ദപുരി ഉദ്ഘാടനം ചെയ്തു. ഹൈകോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പൊന്നാട അണിയിച്ചു. സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍, പ്രഫ. അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. ഒ. രാജഗോപാല്‍ എം.എ ല്‍.എ അധ്യക്ഷത വഹിച്ചു. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സുധീര്‍ രാഘവന്‍, ഫാ. സ്റ്റീഫന്‍ പട്ടത്താനം, ലുഖ്മാനുല്‍ ഹഖീം ബാഖവി, സ്വാമി അസ്പര്‍ശാനന്ദ, തുറവൂര്‍ സുരേഷ്, കെ.വി. പദ്മനാഭന്‍, വി.എം. സുഗന്ധി, സി.ബി. ഷാജികുമാര്‍, ഡി. സതീശന്‍, പി.ജി. സുഗുണന്‍, സി.പി. പുരുഷോത്തമന്‍, എം. മധുസൂദനന്‍, ബിമല്‍റോയ്, സാനു സുധീന്ദ്രന്‍, അരുണ്‍ സമ്പത്ത്, സുബൈര്‍ പള്ളുരുത്തി, ഡോ. കെ.ബി. സനില്‍കുമാര്‍, ശ്രീകുമാർ സോമന്‍ എന്നിവര്‍ സംസാരിച്ചു. കവിയരങ്ങ് രാജു വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. സുധീർ രാഘവന്‍ സ്വാഗതവും ശ്രീകുമാര്‍ സോമന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.