കോതമംഗലം: എക്കാലവും കോണ്‍ഗ്രസിനെ എതിര്‍ക്കുകയും കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിക്കുകയും ചെയ്തതിന് സി.പി.എമ്മിന് കിട്ടിയ ഒടുവിലത്തെ മറുപടിയാണ് ത്രിപുര തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെന്ന് കെ.പി.സി.സി സെക്രട്ടറി ജെയ്‌സണ്‍ ജോസഫ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രേഹ നയങ്ങള്‍ക്കെതിെരയും സി.പി.എം കൊലപാതക രാഷ്ട്രീയത്തിെനതിെരയും യു.ഡി.എഫ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാപകൽ സമരത്തിെൻറ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം യു.ഡി.എഫ് ചെയര്‍മാര്‍ പി.പി. ഉതുപ്പാന്‍ അധ്യക്ഷത വഹിച്ചു. കെ.പി. ബാബു മുഖ്യപ്രഭാഷണം നടത്തി. എ.ജി. ജോര്‍ജ്, മാത്യു ജോസഫ്, അവറാച്ചന്‍ പുളക്കക്കുട്, എ.സി. രാജശേഖരൻ, റോയി കെ. പോൾ, പി.സി. ജോര്‍ജ്, ശശി കുഞ്ഞുമോൻ, വി.വി. കുര്യൻ, ബിനീഷ് ബാലൻ, എം.എം. പ്രവീൺ, ഷെമീര്‍ പനയ്ക്കൽ, പി.എം. നവാസ്, പി.ടി. ഷിബി, സലീം മംഗലപ്പാറ, പി.എം. സക്കറിയ, കെ.എം. ആസാദ് എന്നിവര്‍ സംസാരിച്ചു. ഇൻഫർമേഷൻ സെൻറർ ഉദ്ഘാടനം കോതമംഗലം: കരിങ്ങഴ ക്ഷീരോൽപാദക സഹകരണ സംഘത്തിന് ക്ഷീര വികസന വകുപ്പ് അനുവദിച്ച ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍-ഇന്‍ഫര്‍മേഷന്‍ സെൻററിെൻറ ഉദ്ഘാടനം ആൻറണി ജോണ്‍ എം.എൽ.എ നിര്‍വഹിച്ചു. എ.ജി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജോസ് നെടുങ്ങാട്ട്, കെ.എ. നൗഷാദ്, ടീന മാത്യു, ജോസ് ജേക്കബ്, ഡോ. ബെന്‍വരിലാല്‍ അറോറ, ലിസി പോൾ, റെജി ജോസ്, ഹെലന്‍ ടൈറ്റസ്, സുപ്രിയ ദേവി, പ്രിന്‍സ് വര്‍ക്കി, പി.വി. ജോസ്, സലിജ ജേക്കബ് എന്നിവര്‍ സംസാരിച്ചു. മികച്ച കര്‍ഷകരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.