കാർ​ യാത്രക്കാരെ കൊള്ളയടിക്കാൻ ശ്രമിച്ച സംഭവം: അഞ്ചംഗ സംഘം അറസ്​റ്റിൽ

ചെങ്ങന്നൂർ: മുഖംമൂടി ധരിച്ച് കാർ യാത്രക്കാരെ രാത്രി തടഞ്ഞുനിർത്തി കൊള്ളയടിക്കാൻ ശ്രമിച്ച അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പുലിയൂർ പേരിശ്ശേരി മുളക്കിത്തറ തുണ്ടിൽ വീട്ടിൽ ബിജോ (19), പുതുവേലിൽ വീട്ടിൽ വിഷ്ണു (19), പദ്മാലയത്തിൽ വീട്ടിൽ ശ്രീനാഥ് (19), കൊയ്പ്പള്ളിൽ തെക്കേതിൽ വീട്ടിൽ അഖിൽനാഥ് (18), രാഹുൽ നാഥ് (19) എന്നിവരെയാണ് ചെങ്ങന്നൂർ സ്റ്റേഷൻ ഹൗസ് ഇൻസ്പെക്ടർ സി.ഐ എം. ദിലീപ് ഖാൻ, എസ്.ഐ എം. സുധിലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഇവർ ഒളിവിൽ പോവുകയായിരുന്നു. കട്ടപ്പനയിലെ മലയുടെ മുകളിലെ ഒളിസങ്കേതത്തിൽനിന്നാണ് ഇവരെ പിടികൂടിയത്. മാന്നാർ കുട്ടമ്പേരൂർ ചിത്തിരയിൽ വൈശാഖ് (19), സുഹൃത്ത് വിവേക് എന്നിവർ സഞ്ചരിച്ച കാറാണ് വഴിയിൽ തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് . സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞമാസം 19ന് പുലർച്ച ഒന്നോെട ശബരിമല ദർശനം കഴിഞ്ഞ് വൈശാഖും സുഹൃത്ത് വിവേകും പമ്പയിൽനിന്ന് വീട്ടിലേക്ക് മടങ്ങുേമ്പാൾ പുലിയൂർ പേരിശ്ശേരി ചിറമേൽപ്പടിക്ക് സമീപത്ത് സംഘം കാർ തടഞ്ഞുനിർത്തി. മുൻവശത്തെ ഗ്ലാസ്ചില്ലിൽ അടിച്ചു. സ​െൻറർ ലോക്ക് ചെയ്തിരുന്നതിനാൽ വാതിൽ തുറക്കാൻ കഴിഞ്ഞില്ല. ചുറ്റും ആയുധങ്ങളുമായി നിന്ന് ഭീകരാന്തരീക്ഷം ഉണ്ടാക്കി. അതിനിെട കാർ വേഗത്തിൽ മുന്നോെട്ടടുത്ത് രക്ഷപ്പെടുകയായിരുന്നു. മജിസ്ട്രേറ്റി​െൻറ വസതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് മാവേലിക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ ജൂനിയർ എസ്.ഐ ശശികുമാർ, സി.പി.ഒമാരായ ബാലകൃഷ്ണൻ, ഷൈബു, ഗിരീഷ് എന്നിവരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.