കോതമംഗലം: ടൂറിസം വികസനത്തിെൻറ പേരിൽ നടപ്പാക്കാൻ ശ്രമിക്കുന്ന ഇടമലയാർ ഇക്കോ ടൂറിസം പദ്ധതി മതിയായ പഠനങ്ങൾക്ക് ശേഷേമ നടപ്പാക്കാൻ പാടുള്ളൂവെന്ന് വെൽഫെയർ പാർട്ടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ജൈവ വൈവിധ്യങ്ങളുടെ കലവറയായ പശ്ചിമഘട്ട മലനിരകളിലെ അവശേഷിക്കുന്ന പച്ചത്തുരുത്തുകൂടി കൈയേറ്റത്തിന് വിധേയമാക്കപ്പെടുകയും വന്യജീവി ആവാസവ്യവസ്ഥ തകർക്കപ്പെടുകയും ചെയ്യുമെന്ന് സമ്മേളനം വിലയിരുത്തി. ശബരി റെയിൽപാത നടപ്പാക്കാൻ കഴിയില്ലെങ്കിൽ ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് സ്ഥലം ഏറ്റെടുക്കലിൽ കുടുങ്ങിക്കിടക്കുന്ന ചെറുകിട ഭൂവുടമകളെ രക്ഷിക്കണമെന്നും തങ്കളം-കാക്കനാട് നാലു വരിപ്പാത നിർമാണം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു. കോട്ടയം ജില്ല പ്രസിഡൻറ് സണ്ണി മാത്യു ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ല കമ്മിറ്റി അംഗം ഇ. ബാവക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു ഇടുക്കി ജില്ല സെക്രട്ടറി സജി നെല്ലിയാനിക്കൽ മണ്ഡലം പ്രസിഡൻറ് ടി.എം. ഇല്യാസ്, റെജി വാരിക്കാട്ട് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.എം. ഇല്യാസ് (പ്രസി), ലീലാ മണി, റെജി വാരിക്കാട്ട് (വൈസ് പ്രസി), കെ.എച്ച്. സലീം (സെക്ര), രമണി കൃഷ്ണൻകുട്ടി, കെ.എം. ഇസ്മായിൽ (ജോ. സെക്ര), സി.എ. യഹിയ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.