രാജ​െൻറ ഹൃദയം തേടുന്നു; ഹൃദയമുള്ളവരെ

മൂവാറ്റുപുഴ: നിർധനയുവാവ് ചികിത്സ സഹായം തേടുന്നു. തോട്ടഞ്ചേരി മൂഴിക്കത്തണ്ടേല്‍ എം.കെ. രാജനാണ് ഹൃദയശസ്ത്രക്രിയക്ക് സഹായം തേടുന്നത്. തോട്ടഞ്ചേരി തൂക്കുപാലം കോളനിയില്‍ താമസിക്കുന്ന രാജനാണ് സ്വന്തം കുടുംബത്തിനൊപ്പം ഭർത്താവ് കൈവിട്ട സഹോദരിയുടെ കുടുംബത്തി​െൻറയും ഏക അത്താണി. നിർധന കുടുംബാംഗമായ രാജ​െൻറ ഹൃദയശസ്ത്രക്രിയക്ക് ആവശ്യമായ പണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ്. രാജ​െൻറ ഹൃദയശസ്ത്രക്രിയക്ക് പണം കണ്ടെത്താൻ പഞ്ചായത്ത് അംഗം വിന്‍സൻറ് ജോസഫി​െൻറ നേതൃത്വത്തില്‍ സഹായസമിതി രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുഭാഷ് കടയ്‌ക്കോട് രക്ഷാധികാരിയും റാണി റെജി ജനറല്‍ കണ്‍വീനറായും തങ്കച്ചന്‍ പറയിടം ട്രഷററുമായി കമ്മിറ്റി രൂപവത്കരിച്ച് എസ്.ബി.ഐ മൂവാറ്റുപുഴ ബ്രാഞ്ചില്‍ രാജന്‍ എം.കെയുടെ പേരിൽ അക്കൗണ്ടും ആരംഭിച്ചു. അക്കൗണ്ട് നമ്പര്‍: 33257997507, ഐ.എഫ്.എസ് കോഡ്. എസ്.ബി.ഐ.എന്‍ 0008652.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.