അന്തർദേശീയ പുസ്തകോത്സവം: ചിത്രകല ക്യാമ്പിന് തുടക്കം

കൊച്ചി: കേരള ലളിതകല അക്കാദമിയുടെ 'വാക്കും വർണങ്ങളും' ചിത്രകല ക്യാമ്പ് അന്തർദേശീയ പുസ്തകോത്സവ വേദിയിൽ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസത്തെ ക്യാമ്പിൽ നിർമിക്കപ്പെടുന്ന ചിത്രങ്ങൾ അഞ്ച് മുതൽ 11വരെ പുസ്തകോത്സവ വേദിയിൽ പ്രദർശിപ്പിക്കും. 'കല, സമൂഹം, ഫാഷിസം' വിഷയത്തിൽ ഒമ്പതിന് രാവിലെ ബോൾഗാട്ടി പാലസിൽ സെമിനാർ നടക്കും. കല-ചരിത്രകാരന്മാരും നിരൂപകരുമായ സുനീത് ചോപ്ര, എം.എൽ. ജോണി, സദാനന്ദ് മേനോൻ, പി. സുധാകരൻ എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.