നെടുമ്പാശ്ശേരി: മയക്കുമരുന്ന് ലോബി ഇടനിലക്കാരാക്കുന്നതിലേറെയും വായ്പാകെണിയിലും മറ്റും അകപ്പെട്ട് വിഷമിക്കുന്നവരെ. കഴിഞ്ഞദിവസം പിടിയിലായ തൃശൂർ സ്വദേശി യൂസഫിനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാമ്പത്തിക പരാധീനതയെത്തുടർന്ന് വീടുപണി ഇടക്ക് അവസാനിപ്പിക്കുന്നവെരയും മറ്റും കണ്ടെത്തി ഇവർക്ക് പണം നൽകും. സൗജന്യ വിസ വാഗ്ദാനം ചെയ്ത് ശമ്പളത്തിൽനിന്ന് കുറേശ്ശെ പണം തിരിച്ചുപിടിച്ചുകൊള്ളാമെന്നും പറയും. തുടർന്ന് തൊഴിൽവിസ ശരിയാക്കാൻ വിസിറ്റിങ് വിസയിൽ പോകാൻ ആവശ്യപ്പെടും. ഈ സമയത്താണ് സ്പോൺസറെ സന്തോഷിപ്പിക്കാൻ നൽകാനെന്ന പേരിൽ മയക്കുമരുേന്നാ മറ്റെന്തെങ്കിലും പേരിൽ നൽകുക. പിടിക്കപ്പെടാതെ കുവൈത്തിൽ എത്തിയാൽ മയക്കുമരുന്ന് ലോബിയിൽപെട്ടവർ ഇത് ഏറ്റുവാങ്ങും. െപട്ടെന്ന് തിരിച്ചറിയാനാവാത്ത വിധത്തിൽ അതിവിദഗ്ധമായി മയക്കുമരുന്ന് ബാഗേജിൽ ഒളിപ്പിക്കുന്ന ദൗത്യമായിരുന്നു യൂസഫിന്. ഇയാൾ നിരവധി ബാഗുകൾ മയക്കുമരുന്ന് ഒളിപ്പിക്കാൻ ഉണ്ടാക്കിക്കൊടുത്തിട്ടുള്ളതായി മൊഴി നൽകിയിട്ടുണ്ട്. മയക്കുമരുന്ന് സംഘത്തിന് ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്നത് എൻ.ഐ.എ പ്രത്യേകം അന്വേഷിക്കുന്നുണ്ട്. മലപ്പുറം സ്വദേശി നാസിക് എന്നയാളും റാന്നി സ്വദേശിയായ നിയാസ് എന്നയാളും ഈ ലോബിയുടെ തട്ടിപ്പിനിരയായി കുവൈത്തിൽ പൊലീസ് പിടിയിലായെങ്കിലും നിരപരാധിത്വം ബോധ്യപ്പെട്ടതിനെത്തുടർന്ന് ജയിൽ മോചിതരാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.