മയക്കുമരുന്ന് ലോബിയുടെ കെണിയിൽപെട്ട് നിരവധിപേർ കുവൈത്ത് ജയിലിൽ

നെടുമ്പാശ്ശേരി: കുവൈത്തിലേക്ക് സ്ഥിരമായി മയക്കുമരുന്ന് എത്തിക്കുന്ന മലയാളികളുടെ നേതൃത്വത്തിലുള്ള സംഘത്തി​െൻറ കെണിയിൽപെട്ട് കുവൈത്ത് ജയിലുകളിൽ കഴിയുന്നത് നിരവധിപേർ. 30 കോടിയുടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച േകസിൽ എക്സൈസ് നടത്തിയ തുടരന്വേഷണത്തിലാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്. ഇത്തരത്തിൽ ജയിലിൽ കഴിയുന്ന മലപ്പുറം സ്വദേശി ഫൈസൽ, പാലക്കാട് സ്വദേശി ഷാഹുൽ ഹമീദ് എന്നിവരിൽനിന്ന് ബന്ധുക്കൾ വഴിയും എംബസി വഴിയും മയക്കുമരുന്ന് റാക്കറ്റ് ഏതുവിധത്തിലാണ് ഇവരെ കെണിയിൽപെടുത്തിയതെന്നത് കണ്ടെത്താനാണ് അന്വേഷണസംഘത്തി​െൻറ തീരുമാനം. ജബ്ബാർ ഇക്ക എന്ന പേരിലറിയപ്പെടുന്ന ഒരാളാണ് കുവൈത്തിലേക്ക് മയക്കുമരുന്ന് എത്തിക്കാൻ നിയോഗിക്കപ്പെട്ടവരുമായി ടെലിഫോണിലൂടെ ബന്ധപ്പെട്ടിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. മയക്കുമരുന്ന് റാക്കറ്റിന് ഭക്ഷണവും മറ്റും ഉണ്ടാക്കിക്കൊടുക്കാൻ ഒരു ശ്രീലങ്കൻ യുവതിയെ റിക്രൂട്ട് ചെയ്തിരുന്നു. ഈ സ്ത്രീയേയും ഇവർ മയക്കുമരുന്ന് കൈമാറ്റത്തിന് ഉപയോഗപ്പെടുത്തിയിരുന്നു. ഇവരും ഇപ്പോൾ കുവൈത്ത് ജയിലിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.