കൊച്ചി: മുൻമന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ ലേക് പാലസ് റിസോർട്ടിന് ഗുണകരമാകുന്ന റോഡ് നിർമാണത്തിന് പൊതുപണം വിനിയോഗിച്ചെന്ന കേസ് അന്വേഷണ പരിധിയിൽ വരുമെന്ന് വിജിലൻസ് ഹൈകോടതിയിൽ. എം.പി ഫണ്ട് ഉപയോഗിച്ച് സ്വകാര്യ വ്യക്തിക്ക് ഗുണകരമായി റോഡ് നിർമിച്ചെന്ന വിജിലൻസ് കേസ് റദ്ദാക്കാൻ ലേക് പാലസ് റിസോർട്ട് ഉടമകളായ വാട്ടർ വേൾഡ് ടൂറിസം കമ്പനി നൽകിയ ഹരജിയിലാണ് വിജിലൻസിെൻറ വിശദീകരണം. അനധികൃതമായി നികത്തിയ സ്ഥലത്താണ് റോഡ് നിർമിച്ചതെന്നും ഇത് സംബന്ധിച്ച ഉപഗ്രഹ ചിത്രം നേരേത്ത കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും വിജിലൻസ് വ്യക്തമാക്കി. ലേക് പാലസ് റിസോർട്ടിലേക്കുള്ള റോഡ് നിർമാണത്തിനെതിരെ ആലപ്പുഴ സ്വദേശി സുഭാഷ് നൽകിയ പരാതിയിൽ കേസെടുക്കാൻ കോട്ടയം വിജിലൻസ് കോടതി നിർദേശിച്ചിരുന്നു. വിജിലൻസിെൻറ വാദത്തെ തുടർന്ന് കമ്പനിക്ക് കൂടുതൽ രേഖകൾ ഹാജരാക്കാൻ സമയം അനുവദിച്ച് ഹരജി ജൂലൈ ആറിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.