കൊച്ചി: ആധാരം തട്ടിയെടുത്ത് വായ്പ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട കേസിെൻറ വിചാരണ നടപടികളിൽ വീഴ്ചയുണ്ടെന്നാരോപിച്ച് ഹൈകോടതി വിജിലൻസ് രജിസ്ട്രാർക്ക് വീട്ടമ്മയുടെ പരാതി. മൂന്നു ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് വീടിെൻറ ആധാരം വാങ്ങിയ സംഘം ഇതുപയോഗിച്ച് 91 ലക്ഷം രൂപയുടെ വായ്പയെടുത്തെന്ന കേസിലെ പരാതിക്കാരിയായ തൃശൂർ പുന്നയൂർക്കുളം സ്വദേശിനി പരമേശ്വരി അമ്മയാണ് രജിസ്ട്രാറെ സമീപിച്ചിരിക്കുന്നത്. 2007ലെ തട്ടിപ്പിനെത്തുടർന്ന് കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിചാരണ പൂർത്തിയാക്കി പ്രതികളെ വെറുെത വിട്ടിരുന്നു. ഇതിനെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. എന്നാൽ, കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് കോടതിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.