ബി.ടെക്, പോളിടെക്നിക് ഡിപ്ലോമ, എം.ടെക് പ്രവേശനം

കൊല്ലം: എറണാകുളം, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ 16 സ്ഥാപനങ്ങളുള്ള എം.ജി.എം (മാർ ഗ്രിഗോറിയസ് മെമ്മോറിയൽ) ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷ​െൻറ സിൽവർ ജൂബിലി ഭാഗമായി വിവിധ കോഴ്സുകളിൽ സ്കോളർഷിപ്പോടെ പ്രവേശനം നൽകും. ബി.ടെക്, എം.ടെക്, പോളിടെക്നിക് ഡിപ്ലോമ, ബി.കോം, ബി.എ കോഴ്സുകളിലാണ് പ്രവേശനം. എറണാകുളം എം.ജി.എം കോളജ് ഓഫ് എൻജിനീയറിങ് ടെക്നോളജിയിൽ (കോളജ് കോഡ്: MGE) ബി.ടെക്, എം.ടെക് കോഴ്സുകൾക്കും എറണാകുളം, കിളിമാനൂർ എന്നിവിടങ്ങളിലെ എം.ജി.എം പോളിടെക്നിക് കോളജുകളിൽ വിവിധ ഡിപ്ലോമ കോഴ്സുകൾക്കും അപേക്ഷിക്കാം. കണിയാപുരം എം.ജി.എം. ആർട്സ് ആൻഡ് സയൻസ് കോളജിൽ വിവിധ ഡിഗ്രി കോഴ്സുകളിലും അപേക്ഷ നൽകാം. പ്ലസ് ടു, എസ്.എസ്.എൽ.സി., പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്. അപേക്ഷ ഓൺലൈനായോ (www.mgmcet.ac.in), കോളജിൽ നേരിട്ടോ സമർപ്പിക്കാം. വിവരങ്ങൾക്ക്: ഫോൺ 79029 93111, 79029 94111.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.